മോഡലുകളുടെ മരണം; നമ്പർ 18 ഹോട്ടൽ ഉടമ അറസ്റ്റിൽ.നമ്പർ 18 ഹോട്ടലിൽ വൻതോതിൽ രാസലഹരിമരുന്ന് എത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് കേരള പൊലീസ് പൂഴ്ത്തി

കൊച്ചി:കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ വഴിത്തിരിവ്. അപകടത്തിനു മുൻപ് മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പൊലീസ് അറസ്റ്റ് ചെയ്യുക. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഹോട്ടൽ ജീവനക്കാരെയും അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. അതേസമയം മിസ് കേരള മത്സര ജേതാക്കളുടെ ദുരൂഹ അപകടമരണത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ വൻതോതിൽ രാസലഹരിമരുന്ന് എത്തുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ട് മാസങ്ങൾക്കു മുൻപേ കേരള പൊലീസ് പൂഴ്ത്തി എന്ന ഞെട്ടിക്കുന്ന വാർത്തയും പുറത്ത് വന്നു . മനോരമയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം കേരളത്തിലെ ലഹരി വ്യാപാര ശൃംഖലയെക്കുറിച്ചു കേരള പൊലീസിന്റെ പ്രത്യേക സെൽ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിലാണു കൊച്ചിയിലെ മുഖ്യ ലഹരി കേന്ദ്രങ്ങളുടെ പട്ടികയിൽ നമ്പർ 18 ഹോട്ടലും കടന്നുവരുന്നത്.

രഹസ്യാന്വേഷണത്തിൽ മികവു തെളിയിച്ച ഒരു ഡിഐജി, എസ്പി, ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണു സെൽ പ്രവർത്തിച്ചിരുന്നത്.2020 ഡിസംബറിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണു കേരളത്തിലെ സിനിമാപ്രവർത്തകർക്കിടയിലെ ലഹരിയുടെ ഉപയോഗം കണ്ടെത്തി തടയുകയെന്ന ഉദ്ദേശ്യത്തോടെ സെല്ലിനു രൂപം നൽകിയത്. തുടർന്ന് കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചു ലഹരിയുടെ വ്യാപനം തടയുന്നതിലേക്കും സെല്ലിന്റെ പ്രവർത്തനം വ്യാപിപ്പിച്ചു. ഇവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധനകൾ നടത്തി കേസുകൾ റജിസ്റ്റർ ചെയ്തു.എല്ലാ ജില്ലകളിലും ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി പാർട്ടികളുടെ വിവരങ്ങൾ പ്രത്യേക സെല്ലിനു റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകളിൽ ഒന്നായ ഡിവിആർ കായലിൽ കളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചിരുന്നു. രണ്ട് ഹോട്ടൽ ജീവനക്കാരിൽ നിന്നും തെളിവെടുപ്പ് നടത്തി. കൂടാതെ മരണത്തിൽ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ആൻസി കബീറിന്റെ കുടുബം രംഗത്തെത്തി. ആൻസിയുടെയും അഞ്ജനയുടെയും മരണവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ സംശയമുണ്ടെന്നും കുടുബം ആരോപിച്ചു. ഹോട്ടലിൽ ഉണ്ടായ പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്നും ആവശ്യപ്പെട്ട് ആൻസി കബീറിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ഔഡി കാർ പിന്തുടർന്നത് എന്തിനാണെന്ന് കണ്ടെത്തണം. ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും കുടുംബം വ്യക്തമാക്കി.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നമ്പർ 18 ഹോട്ടലിൽ പൊലീസ് വീണ്ടും പരിശോധന നടത്തുകയാണ്. ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ആദ്യം ലഭിച്ച ഡി.വി.ആർ സൈബർ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. ഡി.വി.ആറിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Top