ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ? മി​സ് കേ​ര​ള വി​ജ​യി​ക​ളു​ടെ മ​ര​ണത്തിൽ അ​ടി​മു​ടി ദൂ​രൂ​ഹ​ത.!ഹോ​ട്ട​ലി​ൽ ന​ട​ന്ന​ത് വാ​ക്കുത​ർ​ക്ക​മോ ല​ഹ​രി ഇ​ട​പാ​ടോ?ആഡംബര കാറിലുണ്ടായിരുന്ന വ്യവസായി ചോദ്യം ചെയ്യും

കൊ​ച്ചി: മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പു​മ​ട​ക്കം മൂ​ന്നു പേ​ര്‍ ഇ​ട​പ്പ​ള്ളി-​വൈ​റ്റി​ല ബൈ​പ്പാ​സി​ല്‍ കാ​റ​പ​ട​ക​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ടി​മു​ടി ദൂ​രൂ​ഹ​ത തു​ട​രു​ന്നു.ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഊ​രി​മാ​റ്റി​യ​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.കൊച്ചിയിലെ മോഡലുകളെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുന്നു. അപകടസമയത്ത് ഇവരുടെ കാറിനെ പിന്തുടര്‍ന്നതായി കണ്ടെത്തിയ ഔഡി കാര്‍ ഡ്രെെവർ സൈജു അപകടശേഷം ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി പൊലീസ് കണ്ടെത്തി.

അപകടത്തിന് തൊട്ടുപിന്നാലെയാണ് സൈജു റോയിയെ വിളിച്ചത്. റോയിയുടെ നമ്പര്‍ 18 ഹോട്ടലിലെ സ്ഥിരം സന്ദര്‍ശകനാണ് സൈജു എന്നും പൊലീസ് കണ്ടെത്തി.അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു സൈജു പൊലീസിന് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍നിന്നും ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ തമാശയ്ക്ക് തുടങ്ങിയ മത്സരയോട്ടമാണ് അപകടത്തില്‍ കലാശിച്ചതെന്ന് സെെജു വെളിപ്പെടുത്തിയിരുന്നു.

നി​രോ​ധി​ത ല​ഹ​രി​മ​രു​ന്നു​ക​ളു​ടെ ഉ​പ​യോ​ഗ​മാ​ണോ, അ​തോ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രും ഹോ​ട്ട​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും ത​മ്മി​ൽ എ​ന്തെ​ങ്കി​ലും ത​ർ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യോ എ​ന്നി​ങ്ങ​നെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് നി​ല​വി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​ത്.സം​ഭ​വ​ത്തി​ൽ ഹാ​ജ​രാ​കാ​നാ​യി ഹോ​ട്ട​ൽ ഉ​ട​മ​യ്ക്ക് പോ​ലീ​സ് ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും.

ഇ​തി​നു​ള​ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. ഇ​യാ​ള്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ​യാ​ണ്. പ​ല ഉ​ന്ന​ത​രു​മാ​യും ബ​ന്ധ​മു​ള്ള ഹോ​ട്ട​ലു​ട​മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ടു ത​വ​ണ വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ ഇ​തു​വ​രെ ഹാ​ജ​രാ​യി​ട്ടി​ല്ല.ഹോ​ട്ട​ലു​ട​മ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ക​ട​ത്തി​യ​താ​യി ജീ​വ​ന​ക്കാ​ര​ന്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

അ​തേ​സ​മ​യം പാ​ര്‍​ട്ടി ക​ഴി​ഞ്ഞ് ഹോ​ട്ട​ലി​ല്‍ നി​ന്നി​റ​ങ്ങി​യ മു​ന്‍ മി​സ് കേ​ര​ള അ​ട​ക്ക​മു​ള്ള​വ​രെ പി​ന്തു​ട​ര്‍​ന്ന ആ​ഡം​ബ​ര കാ​റി​ലു​ണ്ടാ​യി​രു​ന്ന വ്യ​വ​സാ​യി​യും കാ​ക്ക​നാ​ട് സ്വ​ദേ​ശി​യു​മാ​യ സൈ​ജു​വി​നെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം ചോ​ദ്യം ചെ​യ്തി​രു​ന്നു. പാ​ര്‍​ട്ടി ന​ട​ന്ന ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ ഉ​ട​മ​യു​മാ​യി സൈ​ജു​വി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു​ണ്ട്.

അ​തു​കൊ​ണ്ടു​ത​ന്നെ ഇ​യാ​ള്‍​ക്ക് സം​ഭ​വ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന് അ​റി​യാ​ന്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ് പോ​ലീ​സ്. ഹോ​ട്ട​ലി​ല്‍​നി​ന്ന് പാ​ര്‍​ട്ടി ക​ഴി​ഞ്ഞി​റ​ങ്ങി​യ അ​ന്‍​സി​യേ​യും സം​ഘ​ത്തേ​യും ഇ​യാ​ള്‍ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.തു​ട​ര്‍​ന്ന് കു​ണ്ട​ന്നൂ​രി​ല്‍ കാ​ര്‍ ത​ട​ഞ്ഞ് അ​ന്‍​സി​യ​യു​ടെ സം​ഘ​വു​മാ​യി സം​സാ​രി​ച്ചു. ഇ​തി​നു ശേ​ഷം യു​വ​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളും അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​യെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ പ​തു​ക്കെ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ക്കാ​നാ​ണ് താ​ന്‍ അ​വ​രെ പി​ന്തു​ട​ര്‍​ന്ന​തെ​ന്നാ​ണ് സൈ​ജു പോ​ലീ​സി​നു ന​ല്‍​കി​യ മൊ​ഴി.പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ലും ഇ​യാ​ള്‍ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​തി​നാ​ല്‍​ത്ത​ന്നെ കു​ണ്ട​ന്നൂ​ര്‍ മു​ത​ല്‍ പാ​ലാ​രി​വ​ട്ടം വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് വീ​ണ്ടും പ​രി​ശോ​ധി​ക്കും. അ​തി​നു​ശേ​ഷം ഇ​യാ​ളു​ടെ മൊ​ഴി വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും.അ​തേ​സ​മ​യം ഹോ​ട്ട​ലി​ല്‍ ത​ര്‍​ക്കം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ടു​ക​യാ​ണ്. ഡി​ജെ പാ​ര്‍​ട്ടി ന​ട​ന്ന ഹാ​ളി​ലെ​യും പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ലേ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.അ​തി​നാ​ല്‍ ത​ന്നെ ഇ​വി​ടെ വ​ച്ച് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വാ​ക്കു​ത​ര്‍​ക്കം ന​ട​ന്നോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രി​ക്കാം അ​ന്‍​സി​യും സം​ഘ​വും ഹോ​ട്ട​ല്‍ വി​ട്ട​തെ​ന്നും പോ​ലീ​സി​ന് സം​ശ​യ​മു​ണ്ട്.ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.അ​ന്‍​സി​യും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ റ​ഹ്മാ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ഇ​യാ​ളെ മു​മ്പ് ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്ന് പോ​ലീ​സി​ന് വ​ള​രെ കു​റ​ച്ചു വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ് ഉ​ട​ന്‍ അ​പേ​ക്ഷ ന​ല്‍​കും.

Top