സൈ​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ൽ പ്രതി!മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളുടെ തെളിവുകൾ ! ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സ​ന്ദ​ര്‍​ശ​ക​ന്‍.ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി!

കൊ​ച്ചി: സൗന്ദര്യ ആരാധകരുടെ ഹൃദയം കവർന്ന അന്‍സി കബീര്‍,അഞ്ജന ഷാജന്‍ എന്നീ പെൺകുട്ടികളുടെ ദാരുണാന്ത്യത്തിൽ ഞെട്ടലിലാണ് കേരളത്തിലെ ആരാധകരും. മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം വൈറ്റിലയിൽ വച്ച് ബൈക്കിൽ ഇടിച്ച ഇവരുടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ സം​ഭ​വ​ദി​വ​സം ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ആ​ഡം​ബ​ര​ക്കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചു.

സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് റി​ക്കാ​ര്‍​ഡ്‌​സ് (സി​ഡി​ആ​ര്‍) അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കും.ഇ​യാ​ളെ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​മി​ത​വേ​ഗ​ത​യ്ക്ക് പ്രേ​ര​ണ​യു​ണ്ടാ​ക്കി, ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​രി​ച്ച​വ​രു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്നു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ ചു​മ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

നോ​ട്ടീ​സ് ന​ല്‍​കി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പം ക​ള​മ​ശേ​രി മെ​ട്രോ പേ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സൈ​ജു ഹാ​ജ​രാ​യി​രു​ന്നു.മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സൈ​ജു​വി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. അ​തേ​സ​മ​യം സൈ​ജു​വി​നെ ഇ​ന്ന് ഡി​ജെ പാ​ർ​ട്ടി ന​ട​ന്ന ന​ന്പ​ർ 18 ഹോ​ട്ട​ലി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.അ​റ​സ്റ്റി​ലാ​യ സൈ​ജു ഡി​ജെ പാ​ര്‍​ട്ടി ന​ട​ന്ന ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ മാ​സ​ത്തി​ല്‍ ര​ണ്ടു പ്രാ​വ​ശ്യ​മെ​ങ്കി​ലും എ​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്നു.ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൈ​ജു ഹോ​ട്ട​ലു​ട​മ റോ​യി ജോ​സ​ഫ് വ​യ​ലാ​ട്ടി​ന്‍റെ വി​ശ്വ​സ്ത​നാ​യ കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ക്കു​ന്ന വി​വ​രം.ഇ​യാ​ള്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ഹോ​ട്ട​ലി​ല്‍ എ​ത്തി​യി​രു​ന്ന​ത് ല​ഹ​രി വ​സ്തു​ക്ക​ള്‍ കൈ​മാ​റാ​നാ​യി​രു​ന്നോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

അ​ന്‍​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ആ​ഫ്റ്റ​ര്‍ പാ​ര്‍​ട്ടി​ക്ക് സൈ​ജു നി​ര്‍​ബ​ന്ധി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു.ഇ​തി​ന് താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യെ​ങ്കി​ലും വീ​ണ്ടും നി​ര്‍​ബ​ന്ധി​ച്ച് കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.ഹോ​ട്ട​ലു​ട​മ റോ​യി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് യു​വ​തി​ക​ളെ പി​ന്തു​ട​ര്‍​ന്ന​തെ​ന്ന് സൈ​ജു ആ​ദ്യ​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​രു​തെ​ന്ന് പ​റ​യു​ക​യാ​ണ് ചെ​യ്ത​തെ​ന്നും സൈ​ജു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.കേ​സി​ലെ മ​റ്റു പ്ര​തി​ക​ളു​ടെ ചോ​ദ്യം ചെയ്യലി​നു പി​ന്നാ​ലെ സൈ​ജു​വി​ന്‍റെ മൊ​ഴി​യി​ല്‍ സം​ശ​യം തോ​ന്നി​യ​തോ​ടെ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ വീ​ണ്ടും വി​ളി​പ്പി​ച്ചു.

എ​ന്നാ​ല്‍ സൈ​ജു പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ഇ​യാ​ള്‍ കു​ണ്ട​ന്നൂ​രി​ല്‍​വ​ച്ച് മോ​ഡ​ലു​ക​ളു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി സൈ​ജു പ​ത്തു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി മും​ബൈ മ​ല​യാ​ളി​യാ​യ യു​വ​തി​യും പ​രാ​തി​യു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കേ​സി​ലും പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ല്‍ സൈ​ജു​വി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.സ്റ്റീ​ല്‍ മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കാ​ന്‍ സൈ​ജു​വി​ല്‍​നി​ന്ന് ഉ​പ​ക​രാ​റെ​ടു​ത്ത പാ​ലാ​രി​വ​ട്ടം സ്വ​ദേ​ശി​ക്ക് ക​രാ​ര്‍ തു​ക​യാ​യ ര​ണ്ടു ല​ക്ഷം രൂ​പ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Top