ജാമ്യാപേക്ഷ നിരസിച്ച കോടതി നടന്‍ ദിലീപിനെ വീണ്ടും തിരിച്ചുവിളിപ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ ഇന്ന് കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍ പ്രോസിക്യൂഷന്‍ വാദം ശരിവെച്ച കോടതി ദിലീപിന് ജാമ്യം നിഷേധിച്ചു. ഇതിനു ശേഷം കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊലീസ് ദിലീപിനെയും കൊണ്ട് കോടതി വളപ്പിന് പുറത്തേക്കിറങ്ങി. ദിലീപിനെയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്ക് പോയതിനു ശേഷമാണ് കോടതി തിരിച്ചുവിളിപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതിനൊപ്പം, ദിലീപ് ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകള്‍ പ്രതിഭാഗം കോടതിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരുന്നു. ഈ ഫോണുകള്‍ ലോക്ക് ആയിരുന്നതിനാല്‍ ഇതിന്റെ ലോക്ക് തുറക്കുന്നതിന് വേണ്ടി കോടതി ദിലീപിനെ വീണ്ടും വിളിച്ചുവരുത്തിയത്. ലോക്ക് തുറന്നു നല്‍കിയ ശേഷമാണ് ദിലീപിനെ കൊണ്ടുപോയത്.


