ന്യുഡൽഹി: സീറോ മലബാർ സഭയെ വെട്ടിലാഴ്ത്തിയ എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തില്‍ ഇടപെടില്ലന്ന് സിബിസിഐ. ആരായാലും പാലിക്കേണ്ടത് രാജ്യത്തെ നിയമമാണെന്ന് പ്രസിഡന്റ് കര്‍ദിനാള്‍ ഒാസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. ഇത് കാനോന്‍ നിയമത്തിലും വ്യക്തമാക്കുന്നുണ്ട്. സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുതാര്യതയും സാമ്പത്തിക അച്ചടക്കവും പാലിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
സീറോ മലബാർ സഭയിലെ കോടികളുടെ ഭുമി കുംഭകോണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയ കേസിൽ ‘തനിക്ക് ഇന്ത്യൻ നിയമങ്ങൾ ബാധകമല്ലെന്നും ഭൂമി ഇടപാട് കേസിൽ പോപ്പിന് മാത്രമേ തനിക്ക് മേൽ അധികാരം ഉള്ളൂ എന്നും കർദിനാൾ മാർ ആലഞ്ചേരി കോടതിയിൽ വാദം ഉന്നയിച്ചിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: SYRO MALABAR LAND SALE