സെന്‍സര്‍ ബോര്‍ഡ് എല്ലാ ചിത്രത്തിനും കത്രിക വെക്കുകയാണ്. ഉഡ്താ പഞ്ചാബ് വിവാദത്തിനു പിന്നാലെ മറ്റൊരു ബോളിവുഡ് ചിത്രവും സെന്‍സര്‍ബോര്‍ഡിന്റെ കുരുക്കില്‍ പെട്ടു. അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പ്രണയിക്കാന്‍ പോലും സെന്‍സര്‍ബോര്‍ഡ് സമ്മതിക്കില്ലെന്ന് പറഞ്ഞാല്‍ എന്തു ചെയ്യും.
അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ പ്രണയിക്കുന്നത് സംസ്‌കാരത്തിന് വിരുദ്ധമാണെന്നാണ് സെന്‍സര്‍ബോര്‍ഡ് പറയുന്നത്. അനുരാഗ് കശ്യപിന്റെ ഹാരംഖോര്‍ എന്ന ചിത്രമാണ് അടുത്ത പ്രശ്‌നം. ചിത്രത്തിലെ പ്രമേയം തന്നെയാണ് സെന്‍സര്‍ബോര്‍ഡിന് പ്രശ്നം. അധ്യാപകനും വിദ്യാര്‍ഥിനിയും തമ്മിലുള്ള പ്രണയം സിനിമയില്‍ ആവിഷ്‌കരിക്കാന്‍ പാടില്ലെന്നു കാട്ടിയാണ് ഹാരംഖോറിന് ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുന്നത്.
സമൂഹത്തില്‍ എന്നും ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്നും വിദ്യാര്‍ഥിനിയുമായുള്ള പ്രണയം സംസ്‌കാരത്തിനു വിരുദ്ധമാണെന്നുമാണു സെന്‍സര്‍ബോര്‍ഡിന്റെ നിഗമനം. നവാസുദീന്‍ സിദ്ധിഖിയും ശ്വേത ത്രിപ്പതിയുമാണു പ്രധാന കഥാപാത്രങ്ങളില്‍ വരുന്നത്. ശ്ലോക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.