ഫയലുകൾ കെട്ടി കിടന്നാൽ ഉദ്യോഗസ്ഥർക്കു പണിയാവും ; പുതിയ നീക്കവുമായി കേന്ദ്രം

സംരംഭകർക്ക് തലവേദനയാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പണി കൊടുക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. വിവിധ മന്ത്രാലയങ്ങളിൽ ഇനി ഫയലുകൾ കെട്ടി കിടന്നാൽ ഉദ്യോഗസ്ഥർക്ക് കെണിയാകും. വ്യാപാര-വ്യവസായ സംരംഭങ്ങൾ സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

പുതിയ സംരംഭകരായി വരുന്നവർക്ക് സർക്കാർ ക്ലിയറൻസിനായി നേരിടേണ്ടി വരുന്ന പ്രശനങ്ങൾക്ക് വലിയ പരിഹാരമാണ് കേന്ദ്രത്തിന്റെ പുതിയ നയം. മന്ത്രാലയങ്ങളുടെ പ്രവൃത്തി വിവരങ്ങൾ അനുസരിച്ച് റാങ്കിങ് നൽകുകാനാണ് തീരുമാനം. പദ്ധതികളുടെ ഏകജാലക ക്ലിയറൻസ്, ഓരോ വകുപ്പിലും ഫയലുകൾ നീക്കം ചെയ്യുന്നതിനെടുക്കുന്ന സമയം, ഡിജിറ്റൽ ഇന്ത്യ ടൂളുകളുകളുടെ ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് മന്ത്രാലയങ്ങൾക്ക് റാങ്കിങ് ഏർപ്പെടുത്തുന്നത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top