തൃശൂര്‍: കള്ളന്‍മാര്‍ക്ക് കഞ്ഞിവയ്ക്കുന്നവരാണ് കേരള പോലീസെങ്കിലും കളളന്‍മാരുടെ ചിലവില്‍ ജീവിക്കുന്ന തൃശൂരീലെ പോലീസാണ് പുതിയ പോലീസ് കഥയിലെ വില്ലന്‍മാര്‍. മാല മോഷ്ടിക്കാനെത്തുന്ന സ്ത്രീകളില്‍ നിന്ന് മാസപ്പടി പറ്റുന്ന തൃശൂരിലെ പോലീസിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
തൃശൂരിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഏതാനും പോലീസുകാരാണ് മാല മോഷ്ട്ടാക്കള്‍ക്ക് ഒത്താശ ചെയ്യുന്നത്. വടക്കുംനാഥന്‍ ക്ഷേത്രത്തിലെത്തുന്ന സ്ത്രീ ഭക്തരെ ലക്ഷ്യം വച്ചാണ് യുവതികളായ മാല മോഷ്ടാക്കള്‍ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പ്രായമായ നിരവധി സ്ത്രീഭക്തരുടെ മാല നഷ്ടപ്പെട്ടെങ്കിലും തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പാലക്കാട് നിന്നെത്തിയ മൂന്ന് പേരുടെ നാല് പവന് മേലെയുള്ള സ്വര്‍ണ്ണമാലകളാണ് നഷ്ടപ്പെട്ടത്. പരാതിയുമായി സ്റ്റേഷനിലെത്തിയവരോട് ഭഗവാന്‍ കൊണ്ടുപോയതായി കരുതിയാല്‍ മതിയെന്നായിരുന്നു പോലിസുകാരന്റെ ഡയലോഗ്.
തിക്കും തിരക്കിനുമിടയില്‍ മാല പൊട്ടിക്കുകയായിരുന്നുവെന്ന് പറഞ്ഞെങ്കിലും നഷ്ടപ്പെട്ടെന്ന് മാത്രം എഴുതി വാങ്ങി സ്ത്രീകളെ പറഞ്ഞയക്കുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷനിനു മൂക്കിന് താഴെയുള്ള വടക്കുംനാഥനിലാണ് തിങ്കാളാഴ്്ച്ച രാവിലെയും നിരവധിപേരുടെ മാല മോഷ്ടിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മാല മോഷണം നടന്നിട്ടും പോലീസ് ചെറുവിരലനക്കായതോടെയാണ് കള്ളന്‍മാരും പോലീസും തമ്മിലുള്ള ഒത്തുകളി പുറത്തായത്. തിങ്കളാഴ്ച്ച പരാതിയുമായെത്തിയ സ്ത്രീകളോട് മാധ്യമങ്ങളോട് ഇക്കാര്യം പറയേണ്ടെന്ന് പറഞ്ഞതും കൂടുതല്‍ സംശയത്തിനിടയാക്കി. ദിവസങ്ങളായി പട്ടാപകള്‍ നഗര മധ്യത്തില്‍ നടക്കുന്ന മാല മോഷണം പോലീസ് മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുയും ചെയ്തു. തിങ്കളാഴ്ച്ച മാത്രം 12 പവനിലധികമാണ് കവര്‍ച്ച നടത്തിയത്. ഇങ്ങനെ യുവതികള്‍ക്ക് ലഭിക്കുന്ന ലക്ഷങ്ങളില്‍ നല്ലൊരു പങ്ക് കൃത്യമായിതന്നെ ഈസ്റ്റ് പോലീസ ് സ്റ്റേഷിനെ ചില ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് വിവരം.
മോഷണ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നാല്‍ കേസെടുക്കേണ്ടി വരുമെന്ന് അറിയാവുന്ന ഈസ്്റ്റ് പോലീസ് മോഷണം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. കേസെടുത്താല്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടിവരും. ഇതോടെ പോലീസിന്റെ കള്ളകളിയും വരുമാനവും നഷ്ടമാകും. കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം മൂന്ന് തവണയാണ് ഇതേ സ്ഥലത്ത് മോഷണം നടന്നത് ഏറ്റവുമൊടുവില്‍ തിങ്കളാഴ്ച്ചയും. ക്ഷേത്രത്തിലെത്തുന്ന ഭക്തരെലക്ഷ്യം വച്ചുള്ള സ്ത്രികളുടെ മോഷണ സംഘത്തിന് കമ്മീഷണറുടെ കീഴിലുള്ള സ്‌ക്വാഡിലെ ചില പോലീസുകാരും സഹായം ചെയ്യുന്നുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്. ക്ഷേത്രത്തിന് സമീപം സ്വകാഡിലെ ചിലര്‍ സിവില്‍ ഡ്രസിലുണ്ടായിട്ടും മോഷ്ടാക്കളെ പിടിക്കാന്‍ തയ്യാറായില്ല വനിതാ പോലീസ് വന്ന അന്വേഷിക്കുിമെന്നായിരുന്നു ഇവരുടെ നിലപാട്. പട്ടാപകല്‍ മാല മോഷ്ടാക്കള്‍ നഗരത്തില്‍ വിലസിയട്ടും കേസെടുക്കാന്‍ പോലും തയ്യാറാകാത്ത ഈസ്റ്റ് പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് ഭക്തര്‍