വിക്രം ലാൻഡറിൽ നിന്നുള്ള ആശയവിനിമയം നഷ്ടമായി!!ചന്ദ്രയാൻ 2 ദൗത്യം പാളിയെന്ന് സൂചന!!സ്ഥിരീകരിച്ച് ഐഎസ്ആർഒ ചെയർമാൻ. ശാസ്ത്രജ്ഞർക്ക് ആത്മവിശ്വാസം നൽകി പ്രധാനമന്ത്രി!!!

ബാംഗ്ളൂർ :ഐഎസ്ആർഒയ്ക്ക് വിക്രം ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. 2.1 കിലോമീറ്റർ വരെ കൃത്യമായ സിഗ്നലുകൾ കിട്ടിയിരുന്നു. എല്ലാം കൃത്യമായി പോയിരുന്നു. എന്നാൽ പിന്നീടങ്ങോട്ട് സിഗ്നലുകൾ നഷ്ടമായെന്നും കെ ശിവൻ. ചാന്ദ്രയാൻ – 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിൽ ഇറങ്ങാനൊരുങ്ങിയ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ്ങിനിടെ അനിശ്ചിതത്വം. ചന്ദ്രനു 2.100 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാൻ രണ്ടിന്റെ നിയന്ത്രണം ഏകോപിപ്പിക്കുന്ന ബെംഗളൂരുവിലെ പീനിയ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് കേന്ദ്രത്തിലെ(ഇസ്ട്രാക്) മിഷൻ കോംപ്ലക്സിന് ലാൻഡറുമായുള്ള ബന്ധം നഷ്ടമായതായി ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. വിവരങ്ങൾക്കായി കാത്തിരിപ്പ് തുടരുകയാണ്.

നാലു ലക്ഷം കിലോമീറ്റർ അകലെ നിന്നുള്ള ചന്ദ്രയാൻ 2 ദൗത്യത്തിലെ സന്ദേശങ്ങൾ സെക്കൻഡുകൾക്കുള്ളിലാണ് ഇസ്റോയുടെ ഈ കേന്ദ്രം വിലയിരുത്തി തുടർനിർദ്ദേശങ്ങൾ നൽകിവന്നത്. ഇതിനിടെയാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്. പല ഷിഫ്റ്റുകളിലായി ഇസ്ട്രാക്കിൽ രാപകൽ ഇമചിമ്മാതെ പ്രവർത്തിക്കുന്ന ഇരുന്നൂറോളം ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധർക്കുമൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈൻ പ്രശ്നോത്തരിയിലൂടെ തിരഞ്ഞെടുത്ത 70 വിദ്യാർഥികളും ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ലാൻഡറിൽ നിന്ന് വിവരങ്ങൾ ലഭ്യമാകാതായതോടെ ആശങ്കയിലായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഏതു ദൗത്യത്തിലും വിജയപരാജയങ്ങളുണ്ടാകാം.രാജ്യം ശാസ്ത്രജ്ഞരിൽ വിശ്വാസം പുലർത്തുന്നു. ഞങ്ങൾക്ക് നിങ്ങളിൽ എന്നും പ്രതീക്ഷയുണ്ട്. – ശാസ്ത്രജ്ഞരോട് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top