കുമ്മനം നിന്നാൽ ചരിത്ര തോൽവി ഏറ്റുവാങ്ങേണ്ടി വരും; ശ്രീധരന്‍ പിള്ള വീണ്ടും മത്സരിക്കും!ചെങ്ങന്നൂരിൽ തോൽവി ഉറപ്പിച്ച് ബിജെപി 

ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഥാനാര്‍ഥിയായി കുമ്മനം രാജശേഖരനെ വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം.കുമ്മനം നിന്നാല്‍ വോട്ട് കിട്ടില്ലെന്നും അത് പാര്‍ട്ടിയ്ക്ക് വലിയ നാണക്കേടാകുമെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. ബിജെപി സ്ഥാനാര്‍ഥിയായി ശ്രീധരന്‍ പിള്ള മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നെങ്കിലും. അമിത്ഷായുടെ അഭ്യർത്ഥനയെ തുടർന്ന് ശ്രിധരൻ പിള്ള മത്സരിക്കാൻ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ

കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള 42682 വോട്ടാണ് നേടിയത്. മണ്ഡലത്തിന്‍െ ചരിത്രത്തില്‍ ബിജെപി നേടിയ എറ്റവുംകൂടുതല്‍ വോട്ടാണിത് അതിന് തൊട്ട് മുൻപുള്ള തിരഞ്ഞെടുപ്പിൽ 16000 വോട്ടാണ് ബിജെപി നേടിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കെകെ രാമചന്ദ്രന്‍ നായര്‍ 52880 വോട്ടാണ് നേടിയത്. സഭകളുമായും എന്‍എസ്എസുമായും നല്ല ബന്ധം പുലര്‍ത്തുന്ന ശ്രീധരന്‍പിള്ള തന്നെ സ്ഥാനാര്‍ഥിയാകണമെന്നാണ് പാര്‍ട്ടി ജില്ലാ ഘടകവും ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ധന വിലക്കയറ്റത്തിനെതിരെ നാടെങ്ങും പ്രതിഷേധം ഉയരുമ്പോൾ കാര്യമായ നേട്ടം ബിജെപി ക്ക് തിരഞ്ഞെടുപ്പിൽ ലഭിക്കില്ല. കൂടാതെ ബിഡിജെഎസ് ബിജെപിയെ പിന്തുണക്കില്ലെന്ന പരസ്യ നിപാടുമായി വെള്ളാപ്പള്ളി നടേശൻ അടക്കം രംഗത്ത് എത്തിയതോടെയും ഇത്തവണ ബിജെപിയുടെ നില കഴിഞ്ഞതവണത്തേക്കാളും താഴെ പോകും എന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ തീരെ ജനകീയ പിന്തുണയില്ലാത്ത കുമ്മനം നിന്നാൽ അത് വൻ പരാചയം ഏറ്റുവാങ്ങും എന്നാണ് പാര്‍ട്ടി ജില്ലാ ഘടകവും പറയുന്നത്.സി.പി.ഐഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

Top