ചെന്നൈ: തന്നെ സിനിമാ പ്രവര്‍ത്തകര്‍ ലൈംഗികപരമായി ഉപയോഗിച്ചെന്ന് യുവതാരം പുവിഷ മനോഹരന്‍. നടിയുടെ പരാതിയില്‍ കുടുങ്ങാന്‍ പോകുന്നത് സിനിമാ നിര്‍മാതാവും ഛായാഗ്രാഹകനുമാണ്. തെന്നിന്ത്യന്‍ സിനിമാ താരമാണ് പുവിഷ മനോഹരന്‍.
നിര്‍മാതാവും ഛായാഗ്രാഹകനും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായിട്ടാണ് പുവിഷ രംഗത്തെത്തിയത്. ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ നിര്‍മാതാവ് വെങ്കടേഷ് പ്രസാദ് ബെലാഗുലി തന്നെ പീഡിപ്പിച്ചെന്നാണ് പുവിഷ പരാതി നല്‍കിയിരിക്കുന്നത്. വെങ്കടേഷിന് പുറമെ മാധ്യമപ്രവര്‍ത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നടി പരാതിപ്പെടുന്നു.
ഇരുവര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് തന്റെ തീരുമാനമെന്ന് നടി പറഞ്ഞു. വെങ്കടേഷ് പ്രസാദിന്റെ ജില്‍ജില്‍ എന്ന ചിത്രത്തിലും പുവിഷ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.