കോഴിക്കോട് : ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന് കെട്ടിടംപണിത കരാറുകാരൻ മരിച്ച സംഭവം സർക്കാർ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. സർക്കാറിന്റെ ഏത് അന്വേഷണത്തിനും പൂർണ്ണ പിന്തുണനൽകും. മുരളി രംഗത്ത് വന്നതോടെ പ്രാദേശിക നേതൃത്വത്തിന് പിന്തുണ നൻകുന്ന ജില്ലാ നേതൃത്വം കുടുക്കിലാവും .ജില്ലാ നേതൃത്വത്തിന്റെ ഇഷ്ടക്കാരായ റോഷി ജോസും കെ കെ സുരേഷ്കുമാറും കുടുങ്ങും .
ഹെറാൾഡ് നിസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് കൂടി തൃപ്തികരമാകണം അന്വേഷണം. കുറ്റക്കാർ ആരെന്ന് കണ്ടെത്തി അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. വിഷമം അനുഭവിക്കുന്നവരെ സഹായിച്ചിരുന്ന കെ കരുണാകരന്റെ പേരിൽ തുടങ്ങിയ സ്ഥാപനം കാരണം ഇത്തരമൊരു ദുരനുഭവം ഉണ്ടായതിൽ ദു:ഖമുണ്ടെന്നും- കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കരുണാകരന്റെ പേരിന് ആരും കളങ്കം വരുത്തരുത്. ഇത്തരം സംഘടനകൾ നടത്തുന്ന കാര്യങ്ങളിൽ കുടുംബത്തിന് ഉത്തരവാദിത്തമില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസിഡന്റ് ആയ ഔദ്യോഗിക ട്രസ്റ്റുണ്ട്. ഇനിയാരും കരുണാകരന്റെ പേരുപയോഗിച്ച് സാമ്പത്തിക ഇടപാടും മുതലെടുപ്പും നടത്തരുത്.
പണപ്പിരിവില്ലാതെചാരിറ്റിയാകാം. കരുണാകരന്റെ പേരിൽ ട്രസ്റ്റോ സംരംഭങ്ങളോ ഔദ്യോഗികമല്ലാതെ തുടങ്ങരുതെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടും. മരടിൽ താമസക്കാരെ ഇറക്കിവിടരുത്. ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.അതേസമയം ജോസഫുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്ന ചെറുപുഴ ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ചുമതലക്കാരോട് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പാകെ ഹാജരാകാന്‍ ചെറുപുഴ പൊലിസ് നോട്ടിസ് നല്‍കിയിട്ടുണ്ട്.
ചെറുപുഴ ഡവലപ്പേഴ്‌സിനു നേതൃത്വം നല്‍കുന്ന പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, കെ.കെ സുരേഷ്‌കുമാര്‍, റോഷി ജോസ്, ടോമി പ്ലാച്ചേരി എന്നിവരെ കൂടാതെ പി.എസ് സോമന്‍, ടി.വി അബ്ദുല്‍സലീം, സി.ഡി സ്‌കറിയ, ജെ. സെബാസ്റ്റ്യന്‍ എന്നിവരോടും ഞായറാഴ്ച രാവിലെ ചെറുപുഴ സ്റ്റേഷനിലെത്തി മൊഴി നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതു കേസന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നാണു പൊലിസ് കരുതുന്നത്. മരിച്ച ജോസഫുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്ന വ്യക്തികളെയും പൊലിസ് നിരീക്ഷിക്കുന്നുണ്ട്.
ജോസഫിന്റെ കുടുംബാംഗങ്ങളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കാനാണു പൊലിസിന്റെ നീക്കം. അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്‌നകുമാര്‍ കഴിഞ്ഞ ദിവസം ചെറുപുഴയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പ്രായം പരിഗണിച്ച് കെ. കുഞ്ഞികൃഷ്ണന്‍ നായരുടെ മൊഴി പോലീസ് വീട്ടില്‍ ചെന്ന് രേഖപ്പെടുത്തും. മറ്റുള്ളവര്‍ ചെറുപുഴ സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കെ. കരുണാകരന്‍ ട്രസ്റ്റിലെ മറ്റ് അംഗങ്ങളുടെ ഉള്‍പ്പെടെയുള്ള കൂടുതല്‍ പേരുടെ മൊഴികള്‍ അടുത്ത ഘട്ടത്തില്‍ രേഖപ്പെടുത്തും.
അതേസമയം, ജോസഫിന്റെ മരണം കൊലപാതകമാണെന്ന നിലപാട് കുടുംബാംഗങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്. ഇതോടെ മരണത്തിന് പിന്നില്‍ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയടക്കം ചുമത്തിയാണ് നടപടികള്‍ പുരോഗമിക്കുക. ഇതിനിടെ കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ജോസഫിന്റെ സാമ്പത്തിക ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. തുകയെ സംബന്ധിച്ച് വ്യക്തത വരുത്താന്‍ കെ.പി.സി.സി നിയോഗിച്ച സമിതി ഞായറാഴ്ച ഇടപാടിന്റെ രേഖകള്‍ പരിശോധിക്കും.കരാറുകാരൻ ചെറുപുഴ ചൂരപ്പടവിലെ മുതുപാറക്കുന്നേല്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ അറസ്റ്റ് ഉടനെന്ന് സൂചന. ആത്മഹത്യാ പ്രേരണക്കുറ്റമായിരിക്കും പ്രതികളുടെ മേൽ ചുമത്തുക.