വസ്ത്രത്തിന് ഇറക്കമില്ലെന്ന കാരണത്താല്‍ ചെസ് മത്സരാര്‍ത്ഥിയെ പുറത്താക്കി; ചെസ് മത്സരത്തിന് ഡ്രസ്‌കോഡില്ലെന്ന പരാതിയുമായി കോച്ച്

കുലാലംപൂര്‍: വസ്ത്രത്തിന് വേണ്ടത്ര ഇറക്കമില്ലെന്ന കാരണം പറഞ്ഞ് ചെസ് മത്സരാര്‍ത്ഥിയെ പുറത്താക്കിയെന്ന് പരാതി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16 വരെ നടന്ന നാഷണല്‍ സ്‌കോളസ്റ്റിക് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് പന്ത്രണ്ടുകാരിയായ മത്സരാര്‍ത്ഥിയെ പുറത്താക്കിയത്. സംഭവത്തില്‍ പ്രതിഷേധവുമായി പെണ്‍കുട്ടിയുടെ കോച്ച് കുശാല്‍ ഖാന്‍ദാര്‍ രംഗത്തെത്തി.

കുട്ടിയുടെ വസ്ത്രത്തിന് മുട്ടിന് താഴെ ഇറക്കമില്ലെന്നും ഇത് മറ്റ് മത്സരാര്‍ത്ഥികളെ പ്രലോഭിപ്പിക്കുന്ന വിധത്തിലുള്ളതാണന്നുമായിരുന്നു അതോറിറ്റിയുടെ വിശദീകരണമെന്ന് കുശാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവരുടെ സ്‌റ്റേറ്റ്‌മെന്റ് യാതൊരു വിധത്തിലും അടിസ്ഥാന യോഗ്യമല്ല. സംഭവം പെണ്‍കുട്ടിയെ വളരെയധികം വേദനിപ്പിച്ചിട്ടുണ്ട്. അത് അവളെ മാനസികമായി തളര്‍ത്തിയെന്നും കുശാല്‍ കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെസ് മത്സരത്തിന് സാധാരണ രീതിയില്‍ ഡ്രെസ്സ് കോഡില്ല. മുസ്‌ലീം പ്രാമുഖ്യമുള്ള രാജ്യങ്ങളില്‍ ചില നിയമങ്ങള്‍ ഉണ്ട്. മത്സരാര്‍ത്ഥി മുടി പുറത്തുകാണിക്കാതെ വെയ്ക്കണമെന്നതാണ് അതിലൊരു നിയമം. എന്നാല്‍ പ്രദേശികമായുള്ള മത്സരങ്ങളില്‍ മാത്രമേ അധികവും ഇത് നടപ്പിലാക്കാറുള്ളൂ. മലേഷ്യയില്‍ എന്തുെകാണ്ടാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്ന് മനസിലാകുന്നില്ല. ചെസ് കളിക്കായി താന്‍ നിരവധി തവണ മലേഷ്യയില്‍ എത്തിയിട്ടുണ്ട്. ഇതിന് മുന്‍പ് ഇത്തരത്തിലൊന്ന് കണ്ടിട്ടില്ലെന്നും കുശാല്‍ കൂട്ടിച്ചേര്‍ത്തു.

്അധികൃതരുടെ കണ്ടെത്തലുകള്‍ ഒന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആദ്യ റൗണ്ടില്‍ പെണ്‍കുട്ടി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം റൗണ്ടിലെത്തുമ്പോഴാണ് വസ്ത്രത്തിന്റെ പ്രശ്‌നം അദികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അപ്പോഴേക്കും സമരം 10.30 ആയിരുന്നു. വസ്ത്രം മാറാന്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ പിറ്റേദിവസം രാവിലെ 9 മണിക്ക് എത്താനായിരുന്നു ആവശ്യപ്പെട്ടത്. അതിനര്‍ത്ഥം പെണ്‍കുട്ടിക്ക് ഇനിയൊരവസരമില്ലെന്നും മത്സരത്തില്‍ നിന്നും പുറത്തായെന്നുമാണെന്നും കുശാല്‍ പറഞ്ഞു. സംഭവത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top