തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അവര്‍ക്ക് ഓടിക്കാന്‍ വാഹനം ലഭ്യമാക്കിയവരുടെ നേരെയും നിയമത്തിന്റെ കൈകള്‍ നീളും. ഇത്തരത്തിലൊരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ബാലതാരമായ മീനാക്ഷി. 12 വയസ്സുള്ള മീനാക്ഷി കാറോടിക്കുന്നതിന്‍രെ വീഡിയോ സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് വിവാദ്തതിന് കാരണമായിരിക്കുന്നത്.
ഒരു തോട്ടത്തിലൂടെയാണ് മീനാക്ഷി വാഹനമോടിച്ച് എ്ത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി പറയുന്നത്.
എന്നാല്‍ 18 വയസു പൂര്‍ത്തിയാവാത്ത മീനാക്ഷി വാഹനമോടിച്ചത് റോഡുനിയമങ്ങളുടെ ലംഘനം തന്നെയാണെന്നാണ് വിദഗ്ദ അഭിപ്രായങ്ങള്‍. മുന്‍പ് താന്‍ R15 ബൈക്ക് ഓടിച്ചിരുന്നെന്നും അന്നെന്നും പിടികൂടാത്ത പൊലീസ്, കാര്‍ ഓടിച്ചതിന് തന്നെ പിടിക്കില്ലെന്നും മീനാക്ഷി പറയുന്നു.
റബ്ബര്‍ തോട്ടത്തിലൂടെ കാര്‍ ഓടിച്ച് മോഹന്‍ലാല്‍ സ്റ്റൈലില്‍ ഡയലോഗ് പറയുന്നതാണ് വീഡിയോ. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ രാജാവിന്റെ മകനിലെ ഫോണ്‍ നമ്പരുള്ള കാറാണ് മീനാക്ഷിയുടേത്. മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചെയ്ത വീഡിയോ ആണിത്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് മീനാക്ഷി.