ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ കുഞ്ഞിനെയും കൊണ്ട് ജീവനൊടുക്കി

മലപ്പുറം: മലപ്പുറം: പൊന്നാനിയില്‍ ദമ്പതികളെയും എട്ടുമാസം പ്രായമുള്ള മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മാറഞ്ചേരി അവണിത്തറ പെരുമ്പുള്ളി ഫൈസല്‍ (35), ഭാര്യ സെലീന (28), മകന്‍ സാഹിം എന്നിവരാണ് മരിച്ചത്. സെലീനയുടെയും മകന്‍ സാഹിമിന്റെയും മൃതദേഹം കിണറ്റിനുള്ളിലാണ് കണ്ടെത്തിയത്. ഫൈസിന്റെ മൃതദേഹം കഴുത്തിന് മുറിവേറ്റ നിലയില്‍ വീടിനുള്ളിലും.

ഇന്ന് രാവിലെ പ്രഭാത നമസ്കാരത്തിന്‍െറ സമയത്തായിരുന്നു സംഭവം. മകനെയും കൊണ്ട് വീടിനു പുറത്തേക്ക് ഓടിയ സലീന സമീപത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഫൈസലിന്‍െറ ഉമ്മ ഒച്ചവെച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ഓടിക്കൂടി. ഇരുട്ടായതിനാലും കിണറില്‍ നിറയെ വെള്ളം ഉള്ളതിനാലും ഇവര്‍ നിസ്സഹായരായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിളിക്കുകയായിരുന്നു.ഇക്കാര്യമറിയിക്കാനായി എത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫൈസലിനെ മുറിയിലെ കട്ടിലില്‍ കണ്ടെ ത്തിയത്. കഴുത്തിന് മാരകമായി മുറിവേറ്റ ഫൈസലിനെ ഉടന്‍തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഫൈസല്‍ രണ്ടാഴ്ച മുമ്പാണ് നാട്ടിലെ ത്തിയത്. 12 വര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് ഈയടുത്താണ് കുഞ്ഞുണ്ടായത്. കുഞ്ഞിനെ കാണാനും വീടുപണിക്കുമായാണ് ഫൈസല്‍ നാട്ടിലെ ത്തിയത്. സലീനക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായാണ് പൊലീസ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top