ക്രൈം സ്റ്റോറിയെ വെല്ലുന്ന കഥയുമായി കൊച്ചി കൊലപാതകം ,പിന്നില്‍ പ്രണയം മൂത്ത് മതം മാറിയ ഇറ്റാലിയന്‍ നേഴ്സ്

കോടിശ്വരിയായ ഇറ്റാലിയന്‍ നേഴ്​സ് ജസീന്ത ജോര്‍ജ് പ്രണയം മൂത്ത് മതം മാറിജ്യോതിയായി വിനോദിനൊപ്പം ജീവിതം ,കോടികള്‍ കൂടിയപ്പോള്‍ ഭര്‍ത്താവിനു പരസ്ത്രീ ബന്ധംവാടക കൊലയാളിയെ കാറില്‍ എത്തിച്ചത് ഭാര്യ തന്നെ .

കൊച്ചി :നാടിനെ ഞെട്ടിച്ച വിനോദ്കുമാര്‍ വധക്കേസിലെ മഖ്യപ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി . സാക്ഷികളോ പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത കേസില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്താണ് കേസ് തെളിയിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് കൊച്ചിയിലെ വീട്ടില്‍‌നിന്ന് മുഖ്യപ്രതിയായ മുഹമ്മദ് യൂസഫിനെ പൊലീസ് പിടികൂടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇറ്റലിയില്‍ നഴ്സായി ജോലി ചെയ്ത ജസീന്ത ജോര്‍ജ്, കൊച്ചിക്കാരന്‍ വിനോദ്കുമാറിന്റെ ജീവിതത്തിലേക്കെത്തിയത് ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷം. രണ്ടര പതിറ്റാണ്ട് മുന്‍പ് വിദേശയാത്രയ്ക്കിടെയാണു ജസീന്തയെ വിനോദ് പരിചയപ്പെടുന്നത്. തുടര്‍ന്നു ജസീന്ത മതംമാറി ജ്യോതിയായി. ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നു പൊലീസ് പറയുന്നു. ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ഇറ്റലിയില്‍ കുടുംബസ്വത്ത്, എറണാകുളത്ത് ഏഴു ഫ്ലാറ്റുകളും റിസോര്‍ട്ടുകളും.

വിനോദിനൊപ്പമായി പിന്നീടുള്ള ബിസിനസ്. പിന്നീട് ഇരുവരും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കും പാചകവാതക വിതരണ രംഗത്തേക്കും മുന്നേറുകയായിരുന്നു. നിലവില്‍ ഇരുവര്‍ക്കുമായി 54 കോടി രൂപയുടെ സ്വത്ത് കേരളത്തിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വിനോദിന്റെ പരസ്ത്രീബന്ധത്തെപ്പറ്റി അറിഞ്ഞ ജ്യോതി വിഷമത്തിലായി. ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെയാണു ഗുരുവായൂരിലെ യുവതിയുടെ കാര്യം അറിഞ്ഞത്. അതോടെ, വിനോദിനെ കൊല്ലാന്‍ തീരുമാനിച്ചു.

വധിക്കാനുള്ള പദ്ധതി തയ‌ാറാ‌ക്കിയത് ജ്യോതി ഒറ്റയ്ക്കാണ്. യൂസഫിനെ ഉപയോഗിച്ച് വിനോദിനെ വധിക്കാന്‍ ജ്യോതി ഇതിനു മുന്‍പും ശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ഫ്ലാറ്റില്‍‌വച്ച് സയനൈഡ് നല്‍കി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. ഇതിനായി യൂസഫിനെ ഏര്‍പ്പാടാക്കിയെങ്കിലും പ്രതീക്ഷിച്ച പോലെ സയനൈഡ് കിട്ടാതിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു.

പിന്നീട്, വിനോദിനെ കൊലപ്പെടുത്താന്‍ രണ്ടു വെട്ടുകത്തികള്‍ സംഘടിപ്പിച്ചു. ഇതിലൊന്ന് കൊച്ചിയിലെ ഫ്ലാറ്റിലും മറ്റൊന്ന് വെണ്ടല്ലൂരിലെ വീട്ടിലും സൂക്ഷിച്ചു. കൃത്യം നിര്‍വഹിച്ചതിനുള്ള പാരിതോഷികമായി വീട്ടിലുണ്ടായിരുന്ന 3.40 ലക്ഷം രൂപ നല്‍കിയാണ് ജ്യോതി യൂസഫിനെ യാത്രയാക്കിയത്.
കൊലപാതകം നടന്നതറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ആദ്യഘട്ടത്തില്‍ തന്നെ ജ്യോതിയെ സംശയമുണ്ടായിരുന്നു. സാരമായി പരുക്കേല്‍ക്കാത്ത ജ്യോതി രാവിലെ ഒന്‍പതരവരെ പുറത്തിറങ്ങി ബഹളം വച്ചില്ലെന്നതു പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. യൂസഫിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് ജ്യോതിയുടെ ഫോണില്‍‌നിന്നാണ്. വിനോദ്കുമാറിനെ കൊല്ലണം എന്ന് തീരുമാനിച്ചശേഷം യൂസഫിനെ വിളിക്കാനായി ജ്യോതി പ്രത്യേകമായി ഒരു ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ നമ്പര്‍ ജ്യോതിയുടെ മറ്റൊരു ഫോണില്‍‌നിന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇരുവരും ഉപയോഗിച്ചിരുന്ന സ്വകാര്യ ഫോണുകള്‍ കൃത്യത്തിനു

50

ശേഷം നശിപ്പിച്ചുകളയണം എന്ന ജ്യോതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യൂസഫ് കാറിലുണ്ടായിരുന്ന ഫോണ്‍ എറണാകുളത്തേക്ക് കൊണ്ടുപോയത്. സംഭവദിവസം പുലര്‍ച്ചെ ഈ ഫോണ്‍ തൃശൂരിലെ പേരാമംഗലം ടവര്‍ കടന്നുപോയതു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ കൊച്ചി സിറ്റി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അന്വേഷണസംഘം എറണാകുളത്തെ ഫ്ലാറ്റില്‍നിന്നു പിടികൂടിയത്. അറ‌സ്റ്റ് ചെയ്യാനായി പൊലീസ് എത്തുമ്പോള്‍, കൊലപാതകം കഴിഞ്ഞെത്തിയ മുഹമ്മദ് യൂസഫ് ഉറക്കത്തിലായിരുന്നു. തിരൂര്‍ ഡിവൈഎസ്പി ടി.സി വേണുഗോപാല്‍, വളാഞ്ചേരി സിഐ കെ.ജി. സുരേഷ്, എസ്ഐ പി.എം. ഷെമീര്‍, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തില്‍പ്പെട്ട പ്രമോദ്, ഇഖ്ബാല്‍, ജയപ്രകാശ്, അബ്ദുല്‍ അസീസ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കൊലപാതകം നടന്ന രാത്രിയില്‍ കൊച്ചിയില്‍നിന്നു വളാഞ്ചേരിയിലെത്തിയ യൂസഫിനെ കാറില്‍ ജ്യോതി വീട്ടിലെത്തിച്ചു. ആരും കാണാതിരിക്കാന്‍ കാറിന്റെ പിന്‍സീറ്റില്‍ കിടത്തിയശേഷം പുതപ്പുകൊണ്ട് മൂടിയാണു വീട്ടിലേക്കു കൊണ്ടുപോയത്. വീടിന്റെ മുകള്‍നിലയിലെ മുറിയില്‍ യൂസഫിനെ ഒളിപ്പിച്ചു.

രാത്രി പത്തരയോടെ വീട്ടിലെത്തിയ വിനോദ് ഉറങ്ങുന്നതിനിടെ യൂസഫ് മുറിയിലെത്തി. രാത്രി ഒന്നോടെ കഴുത്തിലും നെഞ്ചിലും മൂന്നു പ്രാവശ്യം വെട്ടി. വിനോദ് മരിച്ചെന്നു കരുതി ഇരുവരും മുറിക്കു പുറത്തു കടന്നു. വിനോദിന്റെ ശബ്ദം കേട്ട് വീണ്ടും മുറിയിലെത്തി. വെട്ടേറ്റ് കിടന്നി‌‌രുന്ന വിനോദ് ഈ സമയം ഫോണില്‍ ആ‌രെയോ വിളിക്കുന്നതു കണ്ടു. വിനോദിനെ പിന്നീട് യൂസഫ് തലങ്ങും വിലങ്ങും വെട്ടി മരണം ഉറപ്പാക്കി. ജ്യോതി തന്റെ കയ്യില്‍ കരുതിയ പേനാക്കത്തി യൂസഫിന് നല്‍കി കഴുത്തില്‍ മുറിവേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്തശേഷം ജ്യോതിയുടെ മൊബൈല്‍ ഫോണുകളുമായി യൂസഫ് പുറത്തുകിടന്ന കാറില്‍ രക്ഷപ്പെട്ടു. കാര്‍ എടപ്പാളിനടുത്ത് മാണൂരില്‍ ഉപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസില്‍ എറണാകുളത്തെത്തുകയായിരുന്നു.

Top