ആന്തരീകാവയവങ്ങള്‍ എടുത്തശേഷം ഉപേക്ഷിച്ച കുഞ്ഞു മക്കളുടെ ശരീരങ്ങള്‍ എന്ന കുറിപ്പോടെ സമൂഹമാദ്ധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോകളുടെ സത്യാവസ്ഥ പുറത്തുവന്നു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എഡിറ്റ് ചെയ്ത ചിത്രങ്ങളല്ല ഇതൊന്നും. തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയതാണ് ഈ കുട്ടികളുടെ മൃതദേഹങ്ങളെന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഓരോരുത്തരും സ്വന്തം കുട്ടികളെ സൂക്ഷിക്കുക എന്ന മുന്നറിയിപ്പും ചിത്രത്തോടൊപ്പം നല്‍കുന്നുണ്ട്.
വിവിധയിടങ്ങളില്‍ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടുപോയി രഹസ്യമായി ശസ്ത്രക്രിയകള്‍ നടത്തി അവയവങ്ങള്‍ എടുക്കുകയാണ് മാഫിയ ചെയ്യുന്നത്. പത്തുവയസില്‍ താഴെയുള്ള കുട്ടികളെയാണ് കൂടുതലും ഇക്കൂട്ടര്‍ ലക്ഷ്യം വയ്ക്കുന്നത്. കടത്തിക്കൊണ്ടുപോവുന്നതിന് എളുപ്പമാവുമെന്ന കാരണത്താലാണിത്.
തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാപകമായി നടന്നുവരുന്ന ഒന്നാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകലും ആന്തരികാവയവ കച്ചവടവും.
തമിഴ്‌നാട്ടിലേ്ക്ക് യാത്ര പോവുന്നവരെ അപകടത്തില്‍പ്പെടുത്തുന്നതിന് പിന്നിലും അവയവ മാഫിയയാണെന്ന് കുറച്ചുനാള്‍ മുന്‍പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അപകടങ്ങളില്‍ മരിക്കുന്നവരുടെ അവയവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതായായിരുന്നു റിപ്പോര്‍ട്ട്. അപകടങ്ങളില്‍ പെടുന്നവരില്‍ ഒരാളെ പോലും അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലേയ്ക്കു കൊണ്ടു പോയതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഇവരെയെല്ലാം എത്തിക്കുന്നത് ഏതെങ്കിലും പ്രാദേശിക ആശുപത്രികളിലാവും. ഇത്തരം ആശുപത്രികളില്‍ വച്ച് തമിഴ്നാട് അവയവ മാഫിയ സംഘം, ശസ്ത്രക്രിയ നടത്തിയ ശേഷം അവയവങ്ങള്‍ തട്ടിയെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നു ലഭിക്കുന്ന സൂചന.


