നടി സഹകരിക്കുന്നില്ലെന്ന് നായകന്‍ !നയന്‍സിനെതിരേ ചിമ്പു പരാതി നല്‍കി

നടി നയന്‍സ് സഹകരിക്കുന്നില്ലെന്ന് പരാതിയുമായി നായകന്‍ രംഗത്ത് ! ഷൂട്ടിംഗ് തുടങ്ങി മുക്കാല്‍ ഭാഗവും തീര്‍ന്ന ശേഷം ഇപ്പോള്‍ നായികയെക്കുറിച്ച് നായകനും ചിത്രത്തെക്കുറിച്ച് നായികയും പരാതിപ്പെട്ടിരിക്കുന്നത്. ഇതോടെ സിനിമയുടെ ഭാവി തുലാസില്‍ ആയിരിക്കുകയാണ്. ചിമ്പുവും നയന്‍താരയും വീണ്ടും ഒന്നിക്കുന്നുവെന്നതായിരുന്നു ചിത്രത്തിന്റെ പ്രത്യേകത എങ്കില്‍, ഇപ്പോള്‍ ഇവര്‍ തമ്മില്‍ വീണ്ടും അസ്വാരസ്യത്തിലായി എന്നുള്ളതാണ് വാര്‍ത്ത.

അനുവദിച്ച ഡേറ്റിന് കൃത്യമായി ചിത്രം പൂര്‍ത്തിയാക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചില്ല എന്നതാണ് നയന്‍താരയുടെ വാദം. ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി മറ്റ് ഷെഡ്യൂളുകള്‍ ഒഴിവാക്കാന്‍ പറ്റില്ല. നേരത്തെ ഡേറ്റ് നല്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍.nayans അത് ഒഴിവാക്കാന്‍ പറ്റില്ലായെന്നാണ് നയന്‍താര പറയുന്നത്. ഈ കാരണങ്ങള്‍ ചൂണ്ടി കാട്ടി നയന്‍താര പ്രൊഡ്യൂസര്‍ കൗണ്‍സിലിനും നടികര്‍ സംഘത്തിലും പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഇതേ സമയം ഇത് നമ്മ ആള് എന്ന ചിത്രത്തില്‍ നിന്നു നടി പിന്മാറിയതിനെത്തുടര്‍ന്ന് ചിമ്പു തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിലും തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സിലിലും പരാതി നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാക്കി ഒരു ഗാനരംഗവും രണ്ട് സീനുകളും മാത്രമേ ഇനി നയന്‍താരയെ വച്ച് ചിത്രീക രിക്കാനുള്ളൂ. അതിന് നടി സഹകരിക്കുന്നില്ലെന്ന് കാണിച്ചാണ് ചിമ്പു പരാതി നല്‍കിയിരിക്കുന്നത്. എന്തായാലും ചിത്രം ഇറങ്ങും മുമ്പു തന്നെ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് അറിയാന്‍ നയന്‍താരയുടെ ഇനിയുള്ള നിലപാടുകള്‍ക്കായി കാത്തിരിക്കാം.

Top