ചിട്ടിക്കമ്പനി ഉടമയുടെ ക്രൂരത !..അമ്പലപ്പുഴയില്‍ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു.ഭര്‍ത്താവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് വേണു മരിച്ചു. അമ്പലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യ സുമയുടെ നില ഗുരുതരമായി തുടരുകയാണ്.
ചിട്ടിപ്പണം ചോദിക്കാനെത്തിയ രാജാക്കാട് സ്വദേശി കെകെ വേണുവിനെയും ഭാര്യ സുമയെയും ചിട്ടിനടത്തിപ്പുകാന്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉടന്‍ തന്നെ അമ്പലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വേണുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ചിട്ടിപ്പണം ചോദിച്ചെത്തിയ തങ്ങളെ ചിട്ടി നടത്തിപ്പുകാരന്‍ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന വേണുവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ചിട്ടി നടത്തിപ്പുകാരന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top