ചിറ്റൂര്‍ മേയര്‍ വെടിയേറ്റുമരിച്ചു,ഭര്‍ത്താവ് ഗുരുതരാവസ്തയില്‍

ഹൈദരാബാദ്: ചിറ്റൂര്‍ മേയര്‍ അനുരാധ വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മോഹനെനെയും ആക്രമികള്‍ വെടി വെക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. മോഹന്‍ അതീവഗുരതരാവസ്ഥയില്‍ ചികിത്സയിലാണ്. ടി.ഡി.പിയുടെ ചീറ്റൂര്‍ മേയറാണ് അനുരാധ. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ഉളളവരാണ് കൊലയാളികള്‍ എന്നാണ് പ്രാഥമിക സൂചനകള്‍. ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുരാധയുടെ ഭര്‍ത്താവ് മോഹനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന മോഹന്റെ നില അതീവ ഗുരുതരമാണ് എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. അനുരാധയെയും ഭര്‍ത്താവ് മോഹനെയും അക്രമികള്‍ വെടിവെച്ച ശേഷം വാള് കൊണ്ട് വെട്ടുകയും ചെയ്തതായി ആന്ധ്രപ്രദേശ് എ ഡി ജി പി ആര്‍ പി താക്കൂര്‍ പറഞ്ഞു. chittoor-mayor-katari-anuradhaമുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസില്‍ കയറിയാണ് അനുരാധയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വദേശമാണ് ചിറ്റൂര്‍. കൊല്ലപ്പെട്ട അനുരാധയാകട്ടെ, തെലുങ്കുദേശം പാര്‍ട്ടി നേതാവും. കുടുബപരമായ കാരണങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മേയര്‍ അനുരാധയെയും ഭര്‍ത്താവിനെയും ആക്രമിച്ച 5 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പോലീസിന് കീഴടങ്ങിയതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top