കുരിശും താമരയും ഒന്നിക്കുന്നു..വിശ്വാസികള്‍ അങ്കലാപ്പില്‍!.. കൊച്ചി കലൂരിലെ റിന്യൂവല്‍ സെന്ററില്‍ മാര്‍ ആലഞ്ചേരിയും അമിത്ഷായും തമ്മിലുള്ള കൂടിക്കാഴ്‌ച്ച ഇന്ന്

തിരുവനന്തപുരം:കച്ചവടത്തില്‍ നെറികേട് പാടില്ല …ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കുന്ന -ക്രിസ്ത്യന്‍ – ഹിന്ദു   ഐക്യത്തിന് രാഷ്ട്രീയ മാനം കൊടുക്കാന്‍ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖ്യനും ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ സമുന്നത ഇടയന്‍മാരും ഒന്നിക്കുന്നു.ഇന്നു പല കച്ചവടങ്ങളും ഡീല്‍ ആക്കിയാല്‍ വിശ്വാസികള്‍ക്കും ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിക്കും ഒന്നിച്ച് മുന്നേറാം . ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്‌ച്ചക്കാണ് ഇന്ന് കൊച്ചിയില്‍ അരങ്ങൊരുങ്ങുന്നത്. ഇരുവരും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച്ചക്ക് സമയവും വേദിയും നിശ്ചയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.ഇന്ന് കൊച്ചിയില്‍ എത്തുന്ന അമിത് ഷാ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ വെച്ച് ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച്ചക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയും എത്തും . കേരള രാഷ്ട്രീയത്തില്‍ നിര്‍ണായമാകുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന് കൂടി ഈ കൂടിക്കാഴ്‌ച്ച ഇടവരുത്തും. കെ എം മാണിയാണ് ഈ കൂട്ടുകെട്ടിലെ പ്രധാന കണ്ണി.ജോസ് കെ മാണി കേന്ദ്ര ബിന്ദുവും .കുരിശും -താമരയും ഒന്നിക്കുന്ന അതുല്യ നിമിഷം എത്തുകയാണ്.

അരിവാള്‍ വെട്ടി ഇല്ലെങ്കില്‍ ദേശീയ തലത്തില്‍ അതിശക്തമായ ബിജെപിയെ കേരളത്തിലെ വേരുകള്‍ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കേരളത്തില്‍ എത്തുന്ന അമിത് ഷാ കേരളത്തേയും വിഴുങ്ങും . കേരളത്തിലെ മുസ്ലിം സമുദായം ഒരു കാരണവശാലും ബിജെപി പക്ഷത്ത് നില്‍ക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കത്തോലിക്കാ സഭയെ അടുപ്പിക്കാനാണ് അമിത് ഷായ്ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കത്തോലിക്കാ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച്ച നടത്തുന്നത്. ബിഷപ്പുമാരില്‍ ചിലര്‍ എത്തുമെങ്കിലും കേരളത്തിലെ സഭയുടെ പരമാധ്യക്ഷനായ കര്‍ദ്ദിനാള്‍ എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. അതുകൊണ്ട് അതീവ രഹസ്യമായി തന്നെ ബിജെപി നേതാക്കള്‍ ശ്രമം തുടര്‍ന്നു. ഇതിന് ഒടുവിലാണ് കര്‍ദിനാള്‍ അമിത് ഷാ കൂടിക്കാഴ്‌ച്ചക്ക് കളമൊരുങ്ങിയത്.modi-cardinal-bishop-

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടുക്കിയിലെ കൈയേറ്റ കേസിലും തുടർച്ചയായുണ്ടായ സ്ത്രീ പീഡനക്കേസുകളിലും കത്തോലിക്ക സഭയെ രക്ഷിച്ചു നിർത്തിയത് പിണറായി സർക്കാരാണ്. എന്നാൽ കത്തോലിക്ക സഭയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന കേരളാ കോൺഗ്രസ് മാണി വിഭാഗത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കാനാണ് അമിത്ഷായുടെ നീക്കം. ഇതിനായി മാണിക്ക് ഉപരാഷ്ട്രപതി സ്ഥാനവും ജോസ് കെ. മാണിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനവുമാണ് ബിജെപി ഓഫർ ചെയ്യുന്നത്. യുഡിഎഫിൽ നിന്നും പുറത്തായ മാണിക്ക് ഇനി എൽഡിഎഫിലോ ബിജെപിയിലോ ചേക്കേറുക മാത്രമാണ് ഏക ആശ്രയവും. കെ.എം മാണിയേ ബി.ജെ.പി പാളയത്തിൽ എത്തിക്കാൻ നടത്തുന്ന ആദ്യ നീക്കങ്ങളായി മെത്രാന്മാരുടെ നാളത്തേ കൂടികാഴ്ച്ചയേ കാണുന്നു.

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ രാവിലെ പത്ത് മണിയോടെയാണ് അമിത് ഷാ കൊച്ചിയില്‍ എത്തുക. ഇവിടെ ഏഴ് പരിപാടികള്‍ അദ്ദേഹത്തിനായി ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കര്‍ദ്ദിനാളുമായുള്ള കൂടിക്കാഴ്‌ച്ചയും. കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനായി ഇപ്പോള്‍ നില്‍ക്കുന്ന കെ എം മാണിയും കര്‍ദ്ദിനാളിന് മേല്‍ കൂടിക്കാഴ്‌ച്ചക്ക് സമ്മര്‍ദ്ദം ചെലുത്തിയതായാണ് അറിയുന്നത്. ജോസ് കെ മാണിക്ക് കേന്ദ്രത്തില്‍ സുപ്രധാന പദവിയോ മാണിയെ ഉപരാഷ്ട്രപതി ആക്കുകയോ ചെയ്യുക എന്ന ഡീലാണ് ബിജെപി നേതാക്കള്‍ മുന്നോട്ടു വെച്ചത്. ഇതോടെയാണ് കൂടിക്കാഴ്‌ച്ചക്കും കളമൊരുങ്ങിയത്. മാണിയുടെയും മകന്റെയും പദവികള്‍ തന്നെയാകും കൂടിക്കാഴ്‌ച്ചയിലെ പ്രധാന ചര്‍ച്ചാ വിഷയം.

അതേസമയം ബിഷപ്പുമാരെ കൂടാതെ കര്‍ദ്ദിനാളും അമിത് ഷായെ കാണുന്നതില്‍ സഭയ്ക്കുള്ളില്‍ നിന്നും തന്നെ വിമതശബ്ദങ്ങള്‍ ഉയരുന്നുണ്ട്. ആലഞ്ചേരി പിതാവുമായി ബിജെപി അധ്യക്ഷന്‍ കൂടിക്കാഴ്‌ച്ച നടത്തുന്നതിന്റെ കാരണം ക്രൈസ്തവരെ ബിജെപിയിലേക്ക് അടുപ്പിക്കുക എന്നത് മാത്രമാണ്. അതുകൊണ്ട് കൂടിക്കാഴ്‌ച്ച നടത്തരുത് എന്നതാണ് ഒരു വിഭാഗം പറയുന്നത്. മാത്രമല്ല, കത്തോലിക്കാ സഭയ്ക്ക് രാജ്യത്ത് മുഴുവനായി ഒരു നയമാണ് വേണ്ടതെന്നും എതിര്‍പ്പുയര്‍ത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ബിഹാര്‍, ഝാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ ആക്രമിക്കുന്ന വിധത്തിലുള്ള സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലെ സഭ ബിജെപിക്കൊപ്പം നില്‍ക്കുന്നത് ശരിയല്ലെന്നാണ് എതിര്‍പ്പുയര്‍ത്തുന്ന വിഭാഗം വ്യക്തമാക്കുന്നത്.

നാളെ നാലിനും അഞ്ചിനും ഇടെയിലാണ് കര്‍ദ്ദിനാളുമായുള്ള കൂടിക്കാഴ്‌ച്ചക്ക് സമയം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ ബീഫ് രാഷ്ട്രീയം അടക്കം കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വേളയില്‍ കര്‍ദ്ദിനാളും അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച്ചക്ക് എതിരാണ് വിശ്വാസികളില്‍ നല്ലൊരു ശതമാനവും. കേന്ദ്രത്തില്‍ മോദിയുടെ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീതിയുള്ളതിനാല്‍ ക്രൈസ്തവ സമൂഹം ബിജെപിയെ കൈവിടില്ലെന്നാണ് പ്രതീക്ഷയാണ് അമിത് ഷായ്ക്കുമുള്ളത്. എന്‍ഡിഎക്കാരനായ പിസി തോമസും അല്‍ഫോന്‍സ് കണ്ണന്താനവും ജോര്‍ജ് കുര്യനുമാണ് ക്രൈസ്തവ സഭാ നേതൃത്വത്തെ അടുപ്പിക്കാന്‍ പ്രധാനവുമായി ചരടുവലിക്കുന്നത്. ഇവര്‍ ചര്‍ച്ച ചെയ്താണ് മാണിയെ ചാക്കിലാക്കിയതും.

കെ എം മാണിയെ ഉപരാഷ്ട്രപതിയാക്കിയാല്‍ ക്രൈസ്തവ സഭ ബിജെപിക്കൊപ്പം നില്‍ക്കാമെന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. പാല, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമാരും കൂടിക്കാഴ്‌ച്ചക്ക് അവസരം ഒരുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏതായാലും അമിത് ഷാ ഈ വരവില്‍ കേരളത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. പാര്‍ട്ടിയുടെ പൊതുജന സമ്മിതി ഉയര്‍ത്തുകയും ബഹുജനാടിത്തറ വിപുലമാക്കുകയുമാണ് അമിത് ഷായുടെ ആഗമനോദ്ദേശ്യം. ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായ പ്രമുഖ വ്യക്തിത്വങ്ങളെ അമിത് ഷായ്ക്കു മുന്നില്‍ കൊണ്ടുവരാനുള്ള നീക്കവും തകൃതിയായി നടക്കുന്നു. ചില അപ്രതീക്ഷിത മുഖങ്ങള്‍ അമിത് ഷായുടെ സന്ദര്‍ശനത്തിനിടെ ബിജെപിയില്‍ ചേരുമെന്നാണ് സൂചനയുമുണ്ട്.Kerala events pictures Jan 3 (1)

നാളെ കൂടിക്കാഴ്‌ച്ചയില്‍ ജോസ് കെ മാണിയെ കേന്ദ്ര മന്ത്രിയാക്കാമെന്ന വാഗ്ദാനം അമിത് ഷാ മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ മാണിയെ ഇനി എന്‍ഡിഎയിലേക്ക് കൊണ്ടുവരിക എന്നത് ശ്രമകരമായ ദൗത്യമാണ്. നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണി ലക്ഷ്യമിട്ടാണ് മാണി നീങ്ങുന്നത്. എന്നാല്‍, ഇവിടെ സിപിഐ തടസം നില്‍ക്കുന്നതാണ് പ്രശ്‌നം. അതുകൊണ്ട് കൂടിയാണ് ബിജെപി മാണിയെ ഉന്നം വെക്കുന്നതും. കേന്ദ്രത്തില്‍ ജോസ് കെ മാണിക്ക് പദവിയോ മാണിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനവും നല്‍കി ഒപ്പം നിര്‍ത്താനുള്ള ശ്രമം എത്രകണ്ട് വിജയിക്കുമെന്ന കാര്യത്തിലും പലര്‍ക്കും സംശയമുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷായുടെ ലക്ഷ്യം അത്രകണ്ട് വിജയിച്ചിരുന്നില്ല. എന്നാല്‍, എന്‍ഡിഎക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ഏഴ് സീറ്റ് വരെയെങ്കിലും നേടുക എന്നതാണ് അമിത്ഷാ പദ്ധതിയിടുന്നത്. അത് ലക്ഷ്യമിട്ടുള്ള നീക്കമാണ് അദ്ദേഹം ഇപ്പോള്‍ നടത്തുന്നതും. നിരവധി പ്രമുഖരുമായി അമിത് ഷാ കൂടിക്കാഴ്‌ച്ച നടത്തുമ്പോള്‍ അത് കേരളത്തിലെ മുന്നണി സംവിധാനത്തിലെ പൊളിച്ചെഴുത്തലുകള്‍ക്കും ഇടയാക്കുമെന്ന വിലയിരുത്തലുകളുണ്ട്.

അതേസമയം മാണി കോണ്‍ഗ്രസിനെ ആശ്രയിച്ചു കഴിയുന്ന കത്തോലിക്ക സഭയ്ക്കും ഇത് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പിന്തുണയെക്കാളും സഭാ പ്രതിനിധികള്‍ ആഗ്രഹിക്കുന്നത് കേന്ദ്രത്തിലുള്ള പിടിവള്ളിയാണ്. ഇന്ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ കത്തോലിക്ക സഭയുടെകേരളത്തിലെ പരമാധ്യക്ഷന്‍ മാര്‍ ആലഞ്ചേരി തന്നെ നേരിട്ട് പങ്കെടുക്കും. മറ്റുള്ള മെത്രാന്‍മാരില്‍ ആരൊക്കെ പങ്കെടുക്കുമെന്നതു സംബന്ധിച്ചു വ്യക്തതയില്ല. കാഞ്ഞിരപ്പള്ളി ബിഷപ്പും വരാപ്പുഴ ബിഷപും പങ്കെടുക്കുമെന്നാണ് സൂചനകള്‍. ഇങ്ങനെ വന്നാല്‍ അത് കേരള രാഷ്ട്രീയത്തിലെ പുതിയ തുടക്കത്തിലേക്ക് വഴിവയ്ക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.അതേസമയം സഭ ബിജെപിയുമായി അടുത്താല്‍ പീഡനക്കേസില്‍ ഉള്‍പ്പെടെ സഭയെ വരിഞ്ഞു മുറുക്കാനാണ് സിപിഎം തീരുമാനം. നാളെ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കത്തോലിക്ക സഭയ്ക്ക് സിപിഎം നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഇതിനെ അവഗണിച്ചുകൊണ്ടാണ് സഭയുടെ നീക്കം.എല്ലാത്തിനും ഉപരിയായി കേരള കത്തോലിക്കരുടെ ഏറ്റവും വലിയ വിഷയമായ ഫാ.ടോം ഉഴുന്നാലിന്റെ വിഷയം പേരിനു മാത്രം ചര്‍ച്ച ചെയ്ത് തള്ളാനും ഒരു പ്രസ്താവനക്കും മാത്രമാണ്‌ സാധയത.

 

Top