നികുതി വെട്ടിപ്പില്‍ രണ്ടു വര്‍ഷത്തെ ശിക്ഷ അംഗീകരിച്ചു: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജയിലിലേയ്ക്ക്?

മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ തടവും പിഴയും ശിക്ഷ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. സ്പാനിഷ് സര്‍ക്കാറിനെ നികുതിയടക്കാതെ വഞ്ചിച്ച കേസില്‍ 18.8 ദശലക്ഷം യൂറോയാണ് താരം പിഴയടയ്‌ക്കേണ്ടത്. സ്പാനിഷ് മാധ്യമമായ എല്‍ മുണ്ടോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നികുതിവെട്ടിപ്പ് കേസുകളില്‍ ആദ്യത്തെ തവണ രണ്ട് വര്‍ഷം വരെയുളള തടവുശിക്ഷ അനുഭവിക്കേണ്ടതില്ലെന്ന സ്പാനിഷ് നിയമം താരത്തിന് ഗുണകരമായേക്കും. രണ്ട് വര്‍ഷം മുന്‍പ് ബാഴ്സലോണ താരം ലയണല്‍ മെസ്സിയും അദ്ദേഹത്തിന്റെ പിതാവും 4.1 ദശലക്ഷം യൂറോ നികുതിവെട്ടിച്ച് സമ്പാദിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാര്‍സെലോ, റിക്കാര്‍ഡോ കാര്‍വാലോ, ഡി മരിയ, അലക്‌സി സാഞ്ചെസ്, മഷെരാനോ, റാഡെമല്‍ ഫാല്‍കൊ, ഫാബിയോ കൊയെണ്ട്രൊ എന്നിവരും റയല്‍ മാഡ്രിഡിന്റെ മുന്‍ കോച്ച് ജോസ് മൊറിഞ്ഞോയും സമാനമായ കേസില്‍ നേരത്തെ സ്പാനിഷ് നികുതി വകുപ്പിന്റെ പിടിയിലായിട്ടുണ്ട്.

ചാംപ്യന്‍സ് ലീഗില്‍ റയല്‍ ഇക്കുറിയും കിരീടം ചൂടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ‘റയല്‍ മാഡ്രിഡിന്റെ ഭാഗമായിരിക്കുക ഏറെ മനോഹരമായ കാര്യമാണ്. ട്രാന്‍സ്ഫര്‍ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് വരുന്ന ഏതാനും ദിവസങ്ങള്‍ക്കുളളില്‍ ഞാന്‍ ആരാധകര്‍ക്ക് മറുപടി നല്‍കും’ എന്നാണ് സീക്രട്ട് പൊളിക്കാതെ ക്രിസ്റ്റ്യാനൊ ഒരു ടിവി ചാനലിനോട് പറഞ്ഞത്.

അതേസമയം റയല്‍ മാഡ്രിഡുമായുളള കരാര്‍ ഇതുവരെയും താരം പുതുക്കിയിട്ടില്ല. എന്നാല്‍ കരാര്‍ പുതുക്കാത്തത് പണം സംബന്ധിച്ച കാരണം കൊണ്ടല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ നായകനായ ക്രിസ്റ്റ്യാനോ ഇന്ന് സ്‌പെയിനിനെതിരെ കളിക്കാനിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 11.30 യ്ക്കാണ് മത്സരം.

Top