കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കത്തോലിക്കാ സഭയോട് ശത്രുത എന്നും ക്രിസ്ത്യാനികൾ ബിജെപിയെ പിന്തുണക്കണം എന്നും ബിജെപി നേതാവ് അഡ്വ.ജോജോ ജോസ് പറയുന്നു .എന്തുകൊണ്ട് ക്രിസ്ത്യാനികൾ ബിജെപിയിൽ ചേരണം ?കേരളത്തിലെ ക്രിസ്ത്യാനികൾ ഭീതിയുടെ വക്കിലാണ് .കേരളത്തിലെ ക്രിസ്ത്യാനികൾ പതിനെട്ടു ശതമാനമായി കുറയുകയും മുസ്ലിം സമുദായം 30 മുതൽ 35 ശതമാനംവരെ ഉയരുന്നു.കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയിൽ ചേർന്നില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ ദുരന്തം ആയിരിക്കുമെന്നും ബിജെപി നേതാവ് പറയുന്നു .
അടുത്ത കാലത്ത് കോൺഗ്രസും ക്രിസ്ത്യാനികളെ തഴയുകയാണ് .കോൺഗ്രസ് ഇപ്പോൾ കൂടുതലും പിന്തുണക്കുന്നത് മുസ്ലിം സമുദായത്തെ മാത്രമാണ് .മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കുന്ന എന്നും ക്രിസ്ത്യാനികൾക്ക് പരാതിയുണ്ട് .ഉദാഹരണമായി മത സമൂദായിക പരിഗണന കൊടുത്തു തന്നയാണ് 14 ഡി.സി സി പ്രസിഡണ്ടുമാരെ നിയമിച്ചത് എന്ന വാദം പൊളിയുന്നതാണ് ഇടുക്കിയിലെ ഇബ്രാഹിം കുട്ടിയുടെ നിയമനം എന്നത് ക്രിസ്ത്യാനികൾ തന്നെ അക്കാലത്ത് ചൂണ്ടി കാണിച്ചിരുന്നു .ഇടുക്കിയില്‍ 52 ശതമാനത്തോളം ഹിന്ദു സമുദായവും 44 ശതമാനത്തോളം ക്രിസ്ത്യാനികളും വെറും മൂന്നു ശതമാനത്തില്‍ താഴെ മാത്രം മുസ്ളിം മതവിശ്വാസികളുമാണ് ഉള്ളത് .കര്‍ഷകരും കര്‍ഷക മുന്നേറ്റങ്ങളും നടക്കുന്ന ഇവിടെ കോണ്‍ഗ്രസിന്റെ ശക്തി കത്തോലിക്കരുടെ പിന്തുണയായിരുന്നു.അങ്ങനെയുള്ള ക്രിസ്ത്യാനികളെ അവിടെ കോൺഗ്രസ് തഴയുകയായിരുന്നു .ഇതുപോലെ തന്നെയാണ് കേരളത്തിൽ മിക്ക സ്ഥലങ്ങളിലും .അപ്പോൾ ബിജെ പി നേതാവ് പറയുന്നതിലും കാര്യം ഇല്ലേ എന്ന് ക്രിസ്ത്യാനികളും ചോദിച്ചു തുടങ്ങിയിട്ടുണ്ട് .