സിബി സെബാസ്റ്റ്യന്‍
ദൈവം ജനിക്കുന്ന രക്ഷാകര ചരിത്രത്തിൽ പോലും ദൈവഹിതം -രാജ്യത്തിന്റെ നിയമത്തിന് അനുസരിച്ചുപോകണം എന്നായിരുന്നു .രക്ഷാകര ദൗത്യത്തിൽ ദൈവം സ്വന്തം മകനെ ലോകത്തിന്റെ രക്ഷകനായി -മനുഷ്യകുലത്തെ രക്ഷിക്കാൻ മനുഷ്യപുത്രനായി ജന്മം കൊണ്ട് .ഇന്ന് ക്രിസ്തുദേവൻ ജനിച്ച ദിനം യേശുദേവനായും ജന്മകൊടുത്ത പരിശുദ്ധ മറിയവും -മേരിയുടെ ഭർത്താവായ ജോസഫും ക്രിസ്തുവിന്റെ വളർത്തുപിതാവായ പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്‌ലെഹെമിലേയ്ക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി (ലൂക്കാ 2:5).അതായത് ഇപ്പോൾ മോഡി സർക്കാർ നടപ്പിൽ വരുത്തിയിരിക്കുന്ന എൻ ആർ സി -ദേശീയ പൗരത്വ രജിസ്റ്റർ .അതിനാൽ ഈ പ്രോസസ് മോദി കൊണ്ടുവന്നത് അല്ല !! ദൈവ നിശ്ചയം ആണ് .ദൈവം പോലും അനുസരിച്ച ,ദൈവത്തിന്റെ മാതാവും പിതാവും അനുസരിച്ച പൗരത്വ രജിസ്റ്റർ .അത് എല്ലാ
ക്രിസ്ത്യാനികളും അനുസരിക്കണം .മുസ്ലിം സഹോദരങ്ങളുടെ ഖുർആനിൽ ഈശോ നബി എന്നും മറിയം എന്നും പറയുന്നുണ്ട് .അവർ ഇതിനെ അംഗീകരിക്കുന്നുണ്ടോ -ക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല .എങ്കിലും ദൈവഹിതം ആയ പൗരത്വ രജിസ്റ്ററിലെ എതിർക്കാൻ ക്രിസ്ത്യാനികൾ രംഗത്ത് വരാൻ പാടില്ല .അത് ദൈവഹിതത്തിനു എതിരാണ് എന്നുവേണം ബൈബിൾ വായിക്കുമ്പോൾ മനസിലാകുന്നത് …
ലൂക്കായുടെ സുവിശേഷം വിവരിക്കുന്നത് ഇങ്ങനെയാണ് ….
“അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേർക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറിൽനിന്ന് കല്പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായിൽ ദേശാധിപതി ആയിരിക്കുന്പോൾ ആദ്യത്തെ ഈ പേരെഴുത്ത് നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്ക് പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാൽ, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തിൽനിന്ന് യൂദയായിൽ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ഗർഭിണിയായ ഭാര്യ മറിയത്തോടു കൂടെ പോയി. അവിടെയായിരിക്കുന്പോൾ അവൾക്കു പ്രസവസമയമടുത്തു. അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ടു പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല.” (ലൂക്കാ 2:1-7)
പിതാവായ ദൈവത്തിന്റെ രക്ഷാകരപദ്ധതിയിലെ ഒരു പ്രധാനഭാഗമാകാന്‍ തിരഞ്ഞെടുക്കപ്പെട്ട പട്ടണമാണ് ബെത്‌ലേഹം. ബെത്‌ലേഹം ആദ്യമായി വിശുദ്ധ ഗ്രന്ഥത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഉല്‍പത്തി പുസ്തകം 35-ാം അദ്ധ്യായം 19-ാം വാക്യത്തിലാണ്. ഇസ്രായേലിന്റെ പ്രിയ ഭാര്യയായ റാഹേലിനെ അടക്കിയത് ബേത്‌ലെഹെം എന്നറിയപ്പെടുന്ന എഫ്രാത്തായിലേയ്ക്കുള്ള വഴിയിലായിരുന്നു എന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍, അതിനേക്കാള്‍മുമ്പ് ഉല്‍പത്തി പുസ്തകത്തില്‍ തന്നെ പറയാതെപറഞ്ഞ ഒരു പട്ടണമാണ് ബെത്‌ലേഹം. ആദിമാതാപിതാക്കളുടെ ആദിപാപത്തിന്റെ പശ്ചാത്തലത്തില്‍ ദൈവം സാത്താന്റെ പ്രതിരൂപമായ സര്‍പ്പത്തോടു പറയുന്നുണ്ട്: നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും (ഉല്‍. 3:15). ഹവ്വായുടെ വംശപരമ്പരയിലൂടെ തന്റെ പുത്രനെ ലോകരക്ഷയ്ക്കായി ദാനം ചെയ്യുവാന്‍ പിതാവായ ദൈവം തീരുമാനിച്ച നിമിഷമായിരുന്നു അത്. ആ ഒരു നിമിഷത്തില്‍ തന്നെ അവന്‍ പിറക്കപ്പെടേണ്ട ഇടം ബെത്‌ലേഹമാണെന്ന് ദൈവം നിശ്ചയിച്ചു കഴിഞ്ഞിരുന്നു.
ബെത്‌ലേഹം തിരെഞ്ഞെടുക്കപ്പെട്ടുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് പിതാവായ ദൈവം പ്രവാചകനായ സാമുവേലിനെ, ജസ്സെയുടെ മകനായ ദാവീദിനെ അഭിഷേകം ചെയ്യാന്‍ ബേത്ലേഹമിലേക്ക് പറഞ്ഞയക്കുന്നത് (1 സാമു. 16:1-13). ദാവീദിന്റെ വംശത്തില്‍ നിന്നും നീതിയുടെ രാജാവ് ഉദയം ചെയ്യും എന്ന് ജെറെമിയാ പ്രവചിക്കുന്നുണ്ട്. ഇതാ, ഞാന്‍ ദാവീദിന്റെ വംശത്തില്‍ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു കര്‍ത്താവ് അരുള്‍ചെയ്യുന്നു. അവന്‍ രാജാവായി വാഴുകയും ബുദ്ധിപൂര്‍വ്വം ചരിക്കുകയും ചെയ്യും (ജെറ. 23:5). ജെസ്സെയും അവന്റെ മക്കളും ആകസ്മികമായി ബെത്‌ലേഹമില്‍ താമസിക്കാനിടയായതല്ല. പകരം ദൈവികപദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട ബെത്‌ലേഹമില്‍ താമസിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്.ലോകത്ത് നിയമങ്ങൾ ഉണ്ടായത് തന്നെ ഈ രക്ഷാകരമായ ചരിത്രത്തിന്റെ ഭാഗമായാണ് .
യേശുക്രിസ്തു, സ്ത്രീപുരുഷലൈംഗികബന്ധം ഇല്ലാതെ കന്യാജാതനായവൻ ആണ് എന്നാണ് ക്രിസ്തീയ വിശ്വാസം . കന്യകയായ മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് യേശുവിനെ പ്രസവിച്ചു എന്ന് പുതിയനിയമം പറയുന്നു. വിശുദ്ധ മത്തായിയുടെയും (1:18-25) വിശുദ്ധ ലൂക്കായുടെയും (1:28-38,2:17) സുവിശേഷങ്ങളാണ് ഈ വിശ്വാസത്തിനാധാരം.
മത്തായി എഴുതിയ സുവിശേഷത്തിൽ ഇങ്ങനെ കാണാം: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.സുവിശേഷകനായ ലൂക്കോസും ഇക്കാര്യം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു.
“സത്രത്തിൽ അവർക്കു സ്ഥലം ലഭിച്ചില്ല”. ജോസഫിന്റെയും മറിയത്തിന്റെയും ദാരിദ്ര്യം മാത്രമല്ല ഈശോ ഒരു കാലിത്തൊഴുത്തിൽ പിറക്കാൻ കാരണമായത്; മനുഷ്യർ വസിക്കുന്ന ഇടങ്ങളിൽ ഒരാൾക്കുകൂടി സ്ഥലം കണ്ടെത്താൻ ആർക്കും കഴിയാതെപോയതും ഒരു കാരണം തന്നെയാണ്. രക്ഷകനു പിറക്കുന്നതിനായി സത്രത്തിൽ സ്ഥലം അന്വേഷിച്ച ജോസഫിനോട് അതിന്റെ ഉടമസ്ഥൻ കള്ളമൊന്നും പറയുന്നില്ല. വിവിധ ദേശങ്ങളിൽനിന്നും വന്നുകൂടിയിരുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്ന ആ സത്രത്തിൽ പ്രസവസമയമടുത്ത ഒരു സ്ത്രീക്കും ഭർത്താവിനും സ്ഥലം നൽകണമെങ്കിൽ അവിടെ താമസിച്ചിരുന്ന ആരെയെങ്കിലുമൊക്കെ പുറത്താക്കണമായിരുന്നു. അതിനു മുതിരാതിരുന്ന ആ സത്രത്തിന്റെ ഉടമസ്ഥൻ അയാൾപോലും അറിയാതെ തിരസ്കരിച്ചത് സർവലോകത്തിനുമായി നല്കപ്പെട്ട രക്ഷയുടെ വാഗ്ദാനത്തെയാണ്!..
തന്റെ പുത്രന്റെ ജനനത്തിനായി തിരഞ്ഞെടുത്ത ബെത്ലേഹം നഗരത്തിന്റെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരു ഭാഗമുള്ള ചക്രവര്‍ത്തിയാണ് അഗസ്റ്റസ് സീസര്‍. ബെത്‌ലേഹമിലേക്കുള്ള മറിയത്തിന്റേയും യൗസേപ്പിന്റെയും യാത്രയുടെ ചൂണ്ടുപലകയാണ് അഗസ്റ്റസ് സീസര്‍. ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന അഗസ്റ്റസ് സീസറിന്റെ കല്പനപ്രകാരമാണ് ജോസഫും മറിയവും ദാവീദിന്റെ പട്ടണമായ ബെത്‌ലേഹമില്‍ പേരെഴുതിക്കുവാന്‍ എത്തുന്നതും അവിടെവച്ച് രക്ഷകന്‍ പിറക്കുന്നതും.അതെ നിയമം തന്നെയാണ് ഇവിടെയും -ഇന്ത്യയിലും മോദിയും അമിത്ഷായും നടപ്പിൽ വരുത്തുന്നത് .ആ ദേശീയ പൗരത്വ രജിസ്റ്ററിലെ ക്രിസ്ത്യാനികൾക്ക് തള്ളിപ്പറയാനാവില്ല .രാജ്യത്തിന്റെ നിയമം അനുസരിക്കാൻ ദൈവം വരെ തയ്യാറായി .സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണമെന്നും തന്നെ പരീക്ഷിക്കാൻ വന്ന ഫരിസേയരോട് കർത്താവ് പറഞ്ഞതും എല്ലാ ക്രിസ്ത്യാനികളും മറക്കരുത് .മറിയവും ജോസഫും -ക്രിസ്തുവും അനുസരിച്ച പൗരത്വ രജിസ്റ്ററിലെ പൂർണ്ണമായ മനസോടെ സ്വീകരിക്കണം .
സമാധാനസ്ഥാപകന്റെ ജനനം ബെത്‌ലേഹം നിവാസികള്‍ക്ക് സമ്മാനിച്ചത് മാനുഷികദൃഷ്ടിയില്‍ അസമാധാനത്തിന്റെ വേദനയുള്ള രാത്രിയായിരുന്നു. ബെത്‌ലേഹമിന്റെ ദുഃഖം ജെറെമിയ പ്രവാചകന്റെ വാക്കുകളിലൂടെ സുവിശേഷകനായ മത്തായി രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്: റാമായില്‍ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേല്‍ സന്താനങ്ങളെക്കുറിച്ച് കരയുന്നു. അവളെ സ്വാന്തനപ്പെടുത്തുക അസാധ്യം. എന്തെന്നാല്‍ അവള്‍ക്ക് സന്താനങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു (മത്തായി 2:18).അതായത് ”ഇപ്പോൾ രാജ്യത്ത് നടക്കുന്ന കലാപങ്ങൾ ദുഷിച്ച -ഇരുട്ടിന്റെ സന്തതികളുടേതാണ് .പൗരത്വ നിയമവും –
എൻ ആർ സി എന്താണ് ?..ഒരു ഗ്രാമത്തിലോ ഗ്രാമപ്രദേശങ്ങളിലോ പട്ടണത്തിലോ വാര്‍ഡിലോ താമസിക്കുന്നു അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്ത് താമസിക്കുന്ന വ്യക്തികളുടെ വിശദാംശങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ ആണ് (ദേശീയ പൗരത്വ രജിസ്റ്റർ (National Register of Citizens). ദൈവഹിതം പോലെ അത് ജോസഫും മറിയവും ചെയ്തു എങ്കിൽ എന്തിനാണ് ഇതിനെ എതിർക്കുന്നത് ?
ഇസ്രായേലിനെ ദൈവം രക്ഷിക്കും എന്നതിന്റെ അടയാളം ആയിരുന്നു കന്യകാജനനം എന്നും, മനുഷ്യപാപങ്ങളുടെ സമ്പൂർണ്ണ പരിഹാരത്തിനായി ബലിയാകുന്നവന്റെ പിറവി അങ്ങനെ തന്നെ ആകണമെന്നും വാദിക്കപ്പെടുന്നു. കാരണം അത്തരം ഒരു യാഗത്തിന് പാപം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ബലി ‘മൃഗം’ തന്നെ വേണ്ടിയിരുന്നു. യേശുക്രിസ്തു, സ്ത്രീപുരുഷ ബന്ധത്തിൽ പിറന്നിരുന്നുവെങ്കിൽ, അദ്ദേഹവും, ആദാമിൽ നിന്ന് തലമുറകളിലൂടെ കൈമാറ്റപ്പെടുന്ന പാപത്തിന്റെ മറ്റൊരു കണ്ണിയാകുമായിരുന്നു എന്നാണ് ഇതിന്റെ വിശദീകരണം.ആ രക്ഷാകര ചരിത്രത്തിൽ പോലും പൗരത്വ രജിസ്റ്റർ -ബാധകമാണ് -ദൈവഹിതമായി വന്നതിനാൽ മോദിയും സർക്കാരും ചെയ്യുന്നതും ദൈവഹിതം തന്നെയാണ് .
പഴയകാല യുദ്ധങ്ങള്‍ എപ്പോഴും വെട്ടിപ്പിടിക്കുവാനും സിംഹാസനം ഉറപ്പിക്കുവാനുമായിരുന്നുവെങ്കില്‍ ഹേറോദോസ് രാജാവ്, തന്റെ സിംഹാസനത്തിന് ഒരു പ്രതിയോഗി വളരാതിരിക്കാനായിരുന്നു പിറന്നുവീണ ശിശുക്കളുടെ കഴുത്തറുത്ത കഥയും മറക്കരുത് .കലാപങ്ങൾ അസഹിഷ്ണുതയിൽ ഉണ്ടാകുന്നതാണ് .അത് ക്രിസ്തീയത അല്ല .”ഹൃദയംതകർന്നവർക്ക് ആശ്വാസവും തടവുകാർക്കു മോചനവും ബന്ധിതർക്കു സ്വാതന്ത്ര്യവും” (ഏശയ്യാ 61:2) നല്കാനെത്തിയ രക്ഷകനായ ക്രിസ്തുവിനായി നമ്മുടെ ഹൃദയം നമുക്കൊരുക്കി വയ്ക്കാം. പ്രകാശമായി ലോകത്തിലേക്കു വന്ന ദൈവത്തെ സ്വീകരിച്ച് സ്വയം പ്രകാശ പൂരിതരായി മാറാം.നിയമങ്ങൾക്ക് വിധേയരായിരിക്കാം.രാജ്യത്തോടും ദൈവത്തോടും ചേർന്ന് നിൽക്കാം .എല്ലാവര്ക്കും രക്ഷകന്റെ ‘പിറവി തിരുന്നാൾ ആശംസകൾ !!!
Caesar Augustus had recently decreed that a registration be carried out in the land, and people had to travel to their town of origin in order to comply. How did Joseph respond? The account reads: “Of course, Joseph also went up from Galilee, out of the city of Nazareth, into Judea, to David’s city, which is called Bethlehem, because of his being a member of the house and family of David.”—Luke 2:1-4.