നാണം കെട്ട് സോണിയ ഗാന്ധി!​ കമൽനാഥ് രാജി വയ്ക്കും,ഭൂരിപക്ഷമില്ലെന്ന് കോൺഗ്രസ് വിലയിരുത്തൽ.

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവയ്ക്കും. വെള്ളിയായ്ച്ച ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജിവയ്ക്കാൻ കമൽനാഥ് തീരുമാനിച്ചത്. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ കോൺഗ്രസിന് ഇല്ലെന്ന വിലയിരുത്തലിനെതുടർന്നാണ് രാജി. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രാജിവയ്ക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മദ്ധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് വെള്ളിയാഴ്ച്ച നടത്തണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.വെള്ളിയാഴ്ച്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.. വിശ്വാസ വോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നൽകിയ ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാഴ്ച സമയം അനുവദിക്കണം എന്ന കോണ്‍ഗ്രസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു . കൂടുതല്‍ സമയം അനുവദിച്ചാല്‍ അത് കൂടുതല്‍ കുതിരക്കച്ചവടത്തിലേക്ക് നയിക്കുമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നാളെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ സ്പീക്കര്‍ എന്‍പി പ്രജാപതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മാര്‍ച്ച് 26 വരെ നിയമസഭാ സമ്മേളനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി. ഭൂരിപക്ഷം തെളിയിക്കാതെ സഭ നിര്‍ത്തി വെച്ചതിനെ ബിജെപി ചോദ്യം ചെയ്തിരുന്നു.

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം മറുകണ്ടം ചാടിയതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലാടുകയാണ്. 6 വിമത എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചിട്ടുണ്ട്. ബാക്കി 16 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭോപ്പാലിലേക്ക് വരാതെ ബെംഗളൂരുവില്‍ തന്നെ തുടരുകയാണ്. നിലവില്‍ രാജി തീരുമാനമാകാത്ത വിമതര്‍ ഉള്‍പ്പെടെ 108 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. വിമതർ നേരിട്ട് വന്ന് കാണണം 222 അംഗ മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. 16 വിമത എംഎല്‍എമാരും തനിച്ച് വന്ന് തന്നെ കാണണം എന്നാണ് സ്പീക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ എംഎല്‍എമാര്‍ ഇതിന് തയ്യാറല്ല. തനിച്ച് വന്നാല്‍ കോണ്‍ഗ്രസ് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കി രാജി പിന്‍വലിപ്പിക്കും എന്നാണ് എംഎല്‍എമാര്‍ ആരോപിക്കുന്നത്.As per sources, Madhya Pradesh Chief Minister Kamal Nath is likely to step down before the floor test. Sources add that he might submit his resignation to Governor Lalji Tandon in the evening or Friday afternoon. Moreover, none of the rebel MLAs holed up in Bengaluru will be a part of the floor test, according to sources.

Top