മുഖ്യമന്ത്രിയുടെ ഓഫീസ് ഈച്ചപോലും കടക്കാത്ത രാവണന്‍കോട്ട !…ഒറ്റനില മുഴുവൻ സ്വന്തമാക്കാൻ ലക്ഷങ്ങളുടെ ധൂർത്ത്

തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ ഒറ്റനില മുഴുവൻ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസുമാത്രമായി മാറ്റുന്നു . ഇപ്പോൾ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ്, ഈച്ചപോലും കടക്കാത്ത ‘രാവണന്‍കോട്ട’യായി മാറിയിരിക്കയാണ് . ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആര്‍ക്കും എപ്പോഴും കയറിച്ചെല്ലാമായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്, പിണറായി ചുമതലയേറ്റതു മുതല്‍ ഇരുമ്പുമറയ്ക്കുള്ളിലാണ്. ഉമ്മൻ ചാണ്ടിക്ക് അത് കടുത്ത വിനയാവുകയും ചെയ്തിരുന്നു .സരിത കവാടം എന്നുവരെ ഒരു ഗേറ്റിനു പേരിട്ടിരുന്നു .സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണു മന്ത്രിമാരുടെ ഓഫീസ് മാറ്റത്തിനായി ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കുന്നത്. ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ പെടാപ്പാടുപെടുന്ന ധനവകുപ്പ് അടിയന്തരാവശ്യങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ പണം അനുവദിക്കുന്നത്. അത്യാധുനികരീതിയില്‍, 2016-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ, അനക്സിലെ ഏഴാംനിലയില്‍ ഇതുവരെ ഒരു ഓഫീസും പ്രവര്‍ത്തിച്ചിരുന്നില്ല

ഒറ്റനിലയാകെ മുഖ്യമന്ത്രിയുടെ ഓഫീസാക്കാന്‍, വ്യവസായമന്ത്രി എ.സി. മൊയ്തീനെ അവിടെനിന്നു മാറ്റാന്‍ തീരുമാനമായി. സൗത്ത് സാന്റ്വിച്ച് ബ്ലോക്കിലെ രണ്ടാംനിലയില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിലേക്കാണു മൊയ്തീന്‍ കുടിയേറുക. അവിടെനിന്നു ശൈലജയെ സെക്രട്ടേറിയറ്റിന്റെ പുതിയ അനക്സിലേക്ക് ഇളക്കിപ്രതിഷ്ഠിക്കാന്‍ മാത്രം പൊതുഖജനാവില്‍നിന്നു ചെലവാകുന്നത് അരക്കോടിയിലേറെ രൂപ! രണ്ടാഴ്ചക്കുള്ളില്‍ രണ്ടു മന്ത്രിമാരും ഇപ്പോഴത്തെ ഓഫീസ് കാലിയാക്കാനാണു നിര്‍ദേശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിസഭയിലെ രണ്ടാമനെന്ന സങ്കല്‍പത്തില്‍, പതിറ്റാണ്ടുകളായി വ്യവസായമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍വശത്താണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനിലയിലായിരുന്നു.പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അന്നത്തെ വ്യവസായമന്ത്രിയും മന്ത്രിസഭയിലെ രണ്ടാമനുമായിരുന്ന ഇ.പി. ജയരാജന്റെ ഓഫീസും ഇവിടെയാണു പ്രവര്‍ത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണു മൂന്നാംനിലയില്‍ മറ്റൊരു ഓഫീസും പാടില്ലെന്ന തീരുമാനമെന്നാണു സൂചന. പുതിയ പരിഷ്‌കാരപ്രകാരം സൗത്ത് സാന്റ്വിച്ച് ബ്ലോക്കിലെ രണ്ടാംനിലയില്‍ മന്ത്രി െശെലജയുടെ ഓഫീസാണു മൊയ്തീന് അനുവദിച്ചിരിക്കുന്നത്.

ശെലജയെ സെക്രട്ടേറിയറ്റ് വളപ്പിനു പുറത്ത് ഈയിടെ ഉദ്ഘാടനം ചെയ്ത അനക്സിലെ ഏഴാംനിലയിലേക്കു മാറ്റി. ഇവിടെ സര്‍വസൗകര്യങ്ങളുമുണ്ടെങ്കിലും കെട്ടിടത്തിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുപണിയാന്‍ ലക്ഷങ്ങളാണു ചെലവഴിക്കുന്നത്. ഊരാളുങ്കല്‍ സൊെസെറ്റിക്കാണു നിര്‍മാണച്ചുമതല. ഓഫീസിലെ സിറ്റ്ഔട്ട് പൊളിച്ച്, മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫിനു മുറിയൊരുക്കാനാണിത്.

Top