മുഖ്യമന്ത്രിപിണറായിയെ തെറ്റിദ്ധരിപ്പിച്ചു ; എസ്പി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം

കോട്ടയം:കോട്ടയത്തെ കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുൻ പോലീസ് മേധാവി മുഹമ്മദ് റഫീഖിനെതിരേ വകുപ്പുതല അന്വേഷണം.കെവിൻ കൊല്ലപ്പെട്ടതിന്‍റെ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം എസ്പിയോട് അന്വേഷിച്ചിരുന്നു. കേസിന്‍റെ അന്വേഷണം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിരുന്നതായി എസ്പി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് കേസ് അന്വേഷിക്കാൻ ഡിവൈഎസ്പിയോട് എസ്പി നിർദ്ദേശിച്ചത്.

Top