ദില്ലി: പരിശീലക സ്ഥാനത്തേക്ക് ലഭിച്ച 57 അപേക്ഷകളില്‍ നിന്ന് നറുക്കുവീണത് മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയ്ക്കാണ്. ഇനി ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അനില്‍ കുംബ്ലെയുടെ കൈകളില്‍. മുഖ്യപരിശീലകനായിട്ടാണ് കുംബ്ലെയെ ബിസിസിഐ തിരഞ്ഞെടുത്തത്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് കുംബ്ലെയെ തിരഞ്ഞെടുത്തത്. പരിശീലക സ്ഥാനത്തേക്ക് 57 അപേക്ഷകളാണ് ബിസിസിഐയ്ക്ക് ലഭിച്ചത്. ഇതില്‍ 36 എണ്ണം പ്രാഥമിക പരിശോധനയില്‍ തള്ളി. അവശേഷിക്കുന്ന 21 പേരില്‍നിന്ന് 10 പേരെ അഭിമുഖത്തിന് തെരഞ്ഞെടുത്തു. ഇവരില്‍ നിന്നാണ് കുംബ്ലെയെ തെരഞ്ഞെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.
ഇന്ത്യയുടെ ഏറ്റവും മികച്ച ബോളറായിരുന്ന കുംബ്ലെ ടെസ്റ്റില്‍ 619 വിക്കറ്റും ഏകദിനത്തില്‍ 337 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഒരിന്നിങ്സില്‍ പത്തു വിക്കറ്റുകള്‍ നേടിയ ലോകത്തിലെ രണ്ടു ബൗളര്‍മാരിലൊരാളാണ് അനില്‍ കുംബ്ലെ. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ടെക്നിക്കല്‍ കമ്മിറ്റി തലവന്‍ എന്നീ സ്ഥലത്ത് സേവനമനുഷ്ടിച്ചിട്ടുണ്ട്.