അപകടത്തിൽപ്പെട്ട തേങ്ങാലോറിയിൽ നാലു മണിക്കൂർ കുടുങ്ങിക്കിടന്ന ഡ്രൈവർ മരിച്ചു: അപകടം എം.സി റോഡിൽ ഏറ്റുമാനൂരിൽ

കോട്ടയം: എം.സി റോഡിൽ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേയ്ക്കു മറിഞ്ഞ തേങ്ങാലോറിയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെ അപകടത്തിൽപ്പെട്ട ലോറി നാട്ടുകാർ കണ്ടത് രാവിലെ എട്ടു മണിയോടെയാണ്. അപകടത്തിൽപ്പെട്ട ലോറിയിൽ കുടുങ്ങിയ ഡ്രൈവർ നാലു മണിക്കൂറോളം ആരും കാണാതെ കിടന്നതോടെയാണ് മരിച്ചത്.

തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി പത്തീശ്വരൻ – (46) ആണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ എം.സി. റോഡിൽ പട്ടിത്തനത്തിന് സമീപമായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്കു തേങ്ങയുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേയ്ക്കു മറിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ലോറി മറിഞ്ഞു കിടക്കുന്നതു മാത്രമാണ് നാട്ടുകാർ കണ്ടത്. വാഹനത്തിനുള്ളിൽ ഡ്രൈവറുണ്ടെന്ന വിവരം നാട്ടുകാരും അറിഞ്ഞില്ല. ഇതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. കുറവിലങ്ങാട് പൊലീസ് സ്ഥലത്ത് എത്തിയതോടെയാണ് ഡ്രൈവറുടെ മൃതദേഹം ലോറിയ്ക്കുള്ളിൽ കണ്ടെത്തിയത്.

പൊള്ളാച്ചിയിൽ നിന്നുമാണ് തേങ്ങയുമായി ഏറ്റുമാനൂലേക്ക് എത്തിയ മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. മറിഞ്ഞ ലോറിയുടെ കാബിനിൽ കുടുങ്ങി മരിച്ച നിലയിലായിരുന്നു ഡ്രൈവർ.മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.

Top