കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ അധ്യാപകന്‍ മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് അധ്യാപകന്‍ മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളെജ് അധ്യാപകന്‍ ജോര്‍ജ് തോമസ് ആണ് മരിച്ചത്. രാവിലെ എട്ടരയോടെയാണ് മരണവിവരം പുറത്തുവന്നത്. കോളേജിലെത്തിയ വിദ്യാര്‍ത്ഥിയാണ് അധ്യാപകന്‍ താഴെ വീണ് കിടക്കുന്നതായി കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം നിലയില്‍ നിന്നാണ് വീണു മരിച്ചത്. കോളെജിന്റെ പ്രധാന മന്ദിരത്തിന്റെ മുന്‍ഭാഗത്തിന്റെ മുഖപ്പിലെ മൂന്നാം നിലയിലുള്ള ജനാലയില്‍ നിന്നും 36 അടി താഴെ കോണ്‍ക്രീറ്റ് ചെയ്ത തറയിലേക്കാണു വീണത്. ഇംഗ്ലീഷ് വിഭാഗത്തിലെ മുറിയുടെ ജനല്‍ തുറന്നപ്പോള്‍ താഴേക്കു വീഴുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top