ആറ് ദിവസം കൊണ്ട് 6.32 കോടിയാണ് ചിത്രം കളക്ട് ചെയ്ത് റെക്കോഡ് തീര്‍ത്ത് എന്ന് നിന്റെ മൊയ്തീന്‍

ആദ്യ ദിവസം തന്നെ ചിത്രം 81 ലക്ഷം രൂപയുടെ കളക്ഷന്‍ നേടിയ എന്ന് നിന്റെ മൊയ്തീന്‍
എന്ന ചിത്രം കളക്ഷനിലും റെക്കോഡ് തീര്‍ത്ത് മുന്നേറുന്നു. രണ്ടാം ദിവസം അത് 1.25 കോടിയായി. വരുംദിവസങ്ങില്‍ ചിത്രം മറ്റ് സിനിമകളുടെ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. എന്ന് നിന്റെ മൊയ്തീന്‍ സിനിമ ‘ഒരു പ്രണയ നൊമ്പരമായി തിയറ്ററുകള്‍ നിറഞ്ഞൊഴുകുകയാണ്. കുറെക്കാലങ്ങള്‍ക്ക് ശേഷം എല്ലാത്തരം പ്രേക്ഷകരെയും ഒരു പോലെ തൃപ്തിപ്പെടുത്തുന്ന സിനിമ എന്ന് വിശേഷണവുമായി എന്ന് നിന്റെ മൊയ്തീന്‍ കളക്ഷനിലും റെക്കോഡ് തീര്‍ക്കുകയാണ്. ആറ് ദിവസം കൊണ്ട് 6.32 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. moideen-premamആദ്യ ദിവസം തന്നെ ചിത്രം 81 ലക്ഷം രൂപയുടെ കളക്ഷന്‍ നേടിയിരുന്നു, രണ്ടാം ദിവസം അത് 1.25 കോടിയായി. വരുംദിവസങ്ങില്‍ ചിത്രം മറ്റ് സിനിമകളുടെ റെക്കോഡ് മറികടക്കുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തിട്ടുള്ളത്. ഒക്ടോബര് 2ന് എന്ന് നിന്റെ മൊയ്തീന്‍ കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍.എസ് വിമലിന്റെ ആദ്യ സംവിധാന സംരഭമാണ് എന്ന് നിന്റെ മൊയ്തീന്‍. മൊയ്തീന്റെയും കാഞ്ചനയുടേയും അനശ്വര പ്രണയം അതേ തീവ്രതയോടെ കോറിവരച്ച ചിത്രം മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിലൊന്നായിട്ടാണ് വിലയിരുത്തുന്നത്. പൃഥ്വിരാജും പാര്‍വ്വതിയുമാണ് മൊയ്തീനും കാഞ്ചനമാലയുമായി എത്തിയിരിക്കുന്നത്. സായ് കുമാര്‍,ലെന,കരമന സുധീര്‍,ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top