
കണ്ണൂര്‍: കുളിക്കുന്നതിനിടയില്‍ ക്ഷേത്ര ചിറയില്‍ മുങ്ങി താഴ്ന്ന ഫിഷറീസ് കോളജ് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കായംകുളം പെരുവള്ളിയിലെ നന്ദുകൃഷ്ണ (26) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മഹാദേവ ഗ്രാമത്തിലെ കോളജിനടുത്തുള്ള ചിറയില്‍ കുളിക്കുമ്പോഴാണ് നന്ദുവും സഹപാഠി അശ്വിനും ചിറയില്‍ മുങ്ങി താഴ്ന്നു പോയത്.
നാട്ടുകാരും പയ്യന്നൂര്‍ അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തിയാണ് നന്ദുവിനെയും സഹപാഠി അശ്വിനേയും (24) പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. വെന്റിലേറ്ററിലായിരുന്ന നന്ദു ഇന്ന് ഉച്ചക്ക് 2ന് മരിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക