സാജന്റെ ആത്മഹത്യ പോലീസിനെ ഉപയോഗിച്ച് വഴിതിരിച്ച് വിടാന്‍ പാര്‍ട്ടി ശ്രമം..!! തെളിവുകളുമായി ദേശാഭിമാനി

കണ്ണൂര്‍: ആന്തൂരില്‍ വ്യവ്യസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത കേസ് വഴിതിരിച്ചുവിടാന്‍ സിപിഎം ശ്രമം നടക്കുന്നതായി സൂചന. സാജന്‍ പാറയിലിന്റെ കണ്‍വെന്‍ഷന്‍ സെന്ററിനുള്ള അനുമതി തടഞ്ഞ സിപിഎം ഭരണസമിതിയുടെ പങ്ക് വെളിച്ചത്തുവരികയും അത് പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയും ചെയ്യുന്നതിനിടയിലാണ് കേസ് മറ്റൊരു വിധത്തില്‍ അട്ടിമറിക്കാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.

സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയിലാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നട്കകുന്നതിന്റെ സൂചന ലഭിക്കുന്നത്. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജന്‍ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാജന്റെ പേരിലുള്ള മൂന്ന് സിംകാര്‍ഡുകളില്‍ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നതെന്നും ഇതിലേക്ക് വന്ന ഫോണ്‍കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയതെന്നും വാര്‍ത്തയില്‍ പറയുന്നു. ഒരു സിമ്മിലേയ്ക്ക് അഞ്ചര മാസത്തിനിടെ 2400ഓളം തവണ ഒരാള്‍ വിളിച്ചതായി വെളിപ്പെട്ടെന്നാണ് വാര്‍ത്ത.

വിളിച്ച മന്‍സൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരം. ഫോണും കസ്റ്റഡിയിലെടുത്തു എന്നും വാര്‍ത്തയില്‍ പറയുന്നു. സാജന്റെ കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകളാണ് വാര്‍ത്തയിലുള്ളത്.

ഈ ഫോണ്‍കോളുകളും അതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് സാജനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസെത്തിയെന്നും ഇതെല്ലാം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ സാജന്‍ ആത്മഹത്യചെയ്ത ജൂണ്‍ 18വരെയുള്ള അഞ്ചര മാസത്തിനിടെയാണ് 2400ല്‍പരം കോളുകള്‍ വന്നത്. 25 കോളുകള്‍ വരെ വന്ന ദിവസങ്ങളുണ്ട്. കൂടുതലും മണിക്കൂറുകള്‍ നീളുന്നവയാണെന്നും സാജന്‍ മരിച്ച ദിവസവും 12 തവണ വിളിച്ചു. രാത്രി 11.10നും വീഡിയോകോള്‍ വന്നു. ഇതിനുശേഷമാണ് സാജന്‍ ആത്മഹത്യചെയ്തതെന്നും വാര്‍ത്തയില്‍ വിവരിക്കുന്നു.

Top