വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ തട്ടിപ്പ്:കണ്ണൂര്‍ സ്വദേശിനിയും മറ്റൊരാളും പിടിയില്‍

കൊച്ചി : മുംബൈ സ്വദേശിയായ എന്‍ജിനീയറുടെ ചെക്ക്‌ലീഫ് മോഷ്ടിച്ച്, 2.35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. സ്വകാര്യ ചാനലിലെ വീഡിയോ എഡിറ്ററായിരുന്ന കണ്ണൂര്‍ സ്വദേശി ജ്യോതി നിര്‍മ്മല്‍ എന്ന 28 കാരിക്കൊപ്പം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ബാലസായ് വീട്ടില്‍ സായ് കിരണ്‍ (29) എന്നയാളുമാണ് പിടിയിലായത്.
സായ് കിരണാണ് ജ്യോതിക്ക് ജമീല മുഹമ്മദ് എന്ന പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചു നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ പെരുമ്പളം സ്വദേശി രഞ്ജിത് എന്ന 34 കാരനെ നേരത്തേ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ബാങ്ക് ഓഫ് ബറോഡ ശാഖാ മാനേജരുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. jyothis nirmal
യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന വ്യവസായിയുടെ അക്കൌണ്ടില്‍ നിന്നാണു ഇവര്‍ പണം തട്ടിയത്. വ്യവസായിയുടെ ഡ്രൈവറായി ജോലി ചെയ്യുന്ന രഞ്ജിത് കൈക്കലാക്കിയ ചെക്ക് ലീഫ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. വ്യവസായിയുടെ വ്യാജ ഒപ്പിട്ട് ജമീല മുഹമ്മദ് എന്ന പേരില്‍ അക്കൌണ്ട് ആരംഭിച്ച് ഇതിലൂടെയായിരുന്നു 2.35 ലക്ഷം രൂപ തട്ടിയെടുത്തത്.തട്ടിപ്പ് തിരിച്ചറിഞ്ഞു ബാങ്ക് മാനേജർ പരാതി നൽകിയതോടെ രഞ്ജിത്തും ജ്യോതിസും ഒളിവിൽ പോയി. രഞ്ജിത്തിനെ രണ്ടാഴ്ച മുൻപു പിടികൂടി. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച ജ്യോതിസ് കോടതി നിർദേശപ്രകാരമാണ് അന്വേഷണദ്യോഗസ്ഥനായ കടവന്ത്ര എസ്ഐക്കു മുന്നിൽ കീഴടങ്ങിയത്. ജ്യോതിസിനെ ചോദ്യം ചെയ്തതിൽ നിന്നാണു വ്യാജരേഖ നിർമിച്ചു നൽകിയത് മുൻപ് തിരുവനന്തപുരത്തെ സ്റ്റുഡിയോയിൽ ഒപ്പം ജോലി ചെയ്തിരുന്ന സായ്കൃഷ്ണൻ ആണെന്നു തിരിച്ചറിഞ്ഞത്.
എസ്.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.
വ്യവസായിയുടെ അക്കൌണ്ടില്‍ പണം കുറഞ്ഞത് അന്വേഷിച്ചതോടെയായിരുന്നു തട്ടിപ്പ് വെളിയിലായത്. രഞ്ജിത്തിനെതിരെ ഡ്രീം ജോബ്സ് എന്ന പേരില്‍ ഒരു റിക്രൂട്ട്‍മെന്‍റ് സ്ഥാപനം നടത്തി 11 പേരില്‍ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത കേസ് നിലവിലുണ്ട്.
Top