കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക്; 60 തവണ സ്വര്‍ണം കണ്ടെത്തിയെന്ന് പോലീസ്

കരിപ്പൂരില്‍ സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വര്‍ണ്ണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂര്‍ വഴി 60 തവണ സ്വര്‍ണം കണ്ടെത്തിയെന്നാണ് കണ്ടെത്തല്‍.

മലപ്പുറം എസ്.പി എസ് സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് തെളിവുകള്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണ്ണക്കടത്തുകാരില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വര്‍ണം കടത്തിയതെന്നും പൊലീസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരന്‍ ഷറഫലി, സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസല്‍ എന്നിവരില്‍ നിന്നാണ് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചത്. റഫീഖുമായി ഉദ്യോഗസ്ഥര്‍ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പൊലീസിന് കിട്ടി. കൂടാതെ ഉദ്യാഗസ്ഥര്‍ക്കും കടത്തുകാര്‍ക്കുമായി സിയുജി മൊബൈല്‍ സിമ്മുകളും കണ്ടെത്തി.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരില്‍ നിന്ന് വിമാനത്താവളത്തിന് പുറത്ത് സ്വര്‍ണം പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചത്.

 

Top