എ​ന്‍റെ കാ​ല​ത്തും വെ​ടി​യു​ണ്ട കാ​ണാ​താ​യി​ട്ടു​ണ്ടാ​കാം, ഇ​ത് അ​ത്ര​വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല’.വെ​ടി​യു​ണ്ട കാ​ണാ​താ​യ​ത് നിസ്സാരവൽക്കരിച്ച് കോ​ടി​യേ​രി

തി​രു​വ​ന​ന്ത​പു​രം: എസ്.എ.പി ക്യാമ്പിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായതിനെ നിസ്സാരവൽക്കരിച്ച് മുൻ ആഭ്യന്തരമന്ത്രിയും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയുമായ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പോ​ലീ​സ് സേ​ന​യി​ൽ വെ​ടി​യു​ണ്ട കാ​ണാ​താ​കു​ന്ന​ത് അ​ത്യ​പൂ​ർ​വ കാ​ര്യ​മ​ല്ല. കാ​ലാ​കാ​ല​ങ്ങ​ളാ​യി വെ​ടി​യു​ണ്ട​ക​ൾ കാ​ണാ​താ​യി​ട്ടു​ണ്ട്. താ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്തും കാ​ണാ​താ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​ക്ക് മു​ന്നി​ലെ​ത്തു​ന്ന​തി​ന് മു​മ്പ് സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് പ​രി​ശോ​ധി​ക്ക​ണം. സി​എ​ജി​യി​ൽ​നി​ന്ന് ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തെ​ങ്കി​ൽ അ​ത് ഗൗ​ര​വ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സി​എ​ജി റി​പ്പോ​ർ​ട്ടി​നെ ഭ​യ​ക്കു​ന്നി​ല്ല. സി​എ​ജി റി​പ്പോ​ർ​ട്ട് ഉ​യ​ർ​ത്തി പു​ക​മ​റ സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും കോ​ടി​യേ​രി വി​ശ​ദ​മാ​ക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


എസ്.എ.പി ക്യാമ്പിൽ നിന്ന് 25 തോക്കുകളും 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോർട്ട്.. എന്നാൽ തോക്കുകൾ എസ്എപി ക്യാമ്പിൽ തന്നെ ഉണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. പല ക്യാമ്പുകളിലേക്ക് പോയ തോക്കുകൾ എസ്.എ.പി ക്യാമ്പിൽ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സി..എ..ജി അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് സി.എ.ജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.അതേസമയം വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു.ആയുധങ്ങൾ കാണാതായത് ഉൾപ്പെടെ പൊലീസിനെതിരായ സി.എ.ജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

അതേസമയം തിരുവനന്തപുരം എസ്.എ.പി ക്യാമ്പിൽ നിന്ന് തോക്കുകൾ കളവുപോയിട്ടില്ലെന്ന് പൊലീസിന്റെ റിപ്പോർട്ട്. സി.എ.ജി കണ്ടെത്തലുകൾ തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എ.ജി നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെത്തി. സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

Top