ഭരണത്തിൽ പിടിമുറുക്കാൻ സി.പി.എം !ഇനിമുതൽ ഭരണത്തിൽ പാർട്ടിയുടെ ഇടപെടൽ കർശനമാക്കും.

തിരുവനന്തപുരം:സ്വർണ്ണക്കടത്ത് കേസ് കേരളം സർക്കാരിനെ വിവാദത്തിൽ ആക്കിയിരിക്കുന്നതിനാൽ ഇനി ഭരണത്തിൽ കർശന നിയന്ത്രണം വരുത്താൻ സി.പി.എം തീരുമാനം. മന്ത്രിമാരുടെ ഓഫീസുകളിലും സംസ്ഥാന ഭരണത്തിലും ഇടപെടൽ ശക്തമാക്കി സിപിഎം. സ്വർണക്കടത്ത് വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ച യോഗം 23 നാണ്.
രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള വഴികൾ ആലോചിക്കാൻ ഇടതുമുന്നണി യോഗവും ഉടൻ ചേരും.

സർക്കാർ അധികാരമേറ്റ ഉടൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെയും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരുടേയും യോഗം വിളിച്ചിരുന്നു. അതിനു മുന്നേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പെരുമാറ്റച്ചട്ടവും നിശ്ചയിച്ചു നൽകി. എന്നാൽ ഭരണം മുന്നോട്ടു പോയപ്പോൾ ഈ പെരുമാറ്റച്ചട്ടം കാറ്റിൽപ്പറത്തിയായിരുന്നു പല മന്ത്രി ഓഫീസുകളുടേയും പ്രവർത്തനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒടുവിൽ സ്വർണക്കടത്ത് വിവാദത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ നിഴലിലാണ്. ഓഫീസുകളുടെ നിയന്ത്രണത്തിന് പാർട്ടി ഏർപ്പെടുത്തിയിട്ടുള്ള സ്റ്റാഫ് അംഗങ്ങളും കടമ മറന്നെന്ന വിമർശനം പാർട്ടിക്കുള്ളിലുണ്ട്. ഭരണത്തിൻ്റെ അവസാനനാളുകളിലെങ്കിലും തിരുത്തലിനാണ് സിപിഎം ശ്രമം. ഇനിയുള്ള മാസങ്ങളിൽ ഭരണത്തിൽ പാർട്ടിയുടെ ഇടപെടൽ കർശനമാക്കും. വ്യാഴാഴ്ചത്തെ യോഗത്തിൽ മുഖ്യമന്ത്രിയും പങ്കെടുത്തേക്കും.

Top