ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടിയായിരുന്നു സൂര്യാ ടിവിയിലെ കുട്ടിപ്പട്ടാളം. പെട്ടെന്ന് ഒരു ദിവസം പരിപാടി അപ്രത്യക്ഷമായി. വ്യക്തമായ കാരണം എന്താണെന്ന് പ്രേക്ഷയകര്‍ക്ക് മനസിലായില്ല. എന്നാല്‍, പരിപാടിക്ക് വില്ലനായത് ബാലാവകാശ കമ്മീഷനാണ്.
കുട്ടികളുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്യുന്നു എന്ന് പരാതിയില്‍ ബാലാവകാശ കമ്മീഷന്റെ നടപടി ഉറപ്പായപ്പോള്‍ പരിപാടി നിര്‍ത്തി തലയൂരുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സാമൂഹിക പ്രവര്‍ത്തകനായ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ഹാഷിം പരിപാടിയുടെ സംപ്രേഷണം നിര്‍ത്തണമെന്ന് ആവശ്യപെട്ട് കഴിഞ്ഞ വര്‍ഷം ബാലാവകാശ കമീഷനെ സമീപിച്ചിരുന്നു. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
ചില മാറ്റങ്ങളോടെ ‘കുട്ടിപ്പട്ടാളം’ തുടരാന്‍ ചാനലിന് കമ്മിഷന്‍ അനുമതി നല്‍കിയെങ്കിലും പരിപാടി നിര്‍ത്തിയതായി അറിയിച്ച് ഇവര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ 24 മുതല്‍ ഇത് സംപ്രേഷണം ചെയ്യുന്നില്ല. മലപ്പുറം ചൈല്‍ഡ്‌ലൈനിലാണ് ഹാഷിം ആദ്യം പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് ബാലാവകാശ കമീഷനെയും കണ്ടു. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. 2015 ജൂണ്‍ 13ന് ഹാഷിം എട്ട് പേജുള്ള പരാതി കമീഷന് നല്‍കി. പ്രേക്ഷകരെ ചിരിപ്പിക്കാനായി കുട്ടികളെക്കൊണ്ട് എന്തും പറയിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണ്.
ദൃശ്യമാദ്ധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശമില്ലാത്തത് പ്രശ്‌നമാണെന്ന് കമ്മിഷന്‍ അംഗങ്ങളായ നസീര്‍ ചാലിയവും ഗ്‌ളോറി ജോര്‍ജ് അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയല്‍ തുടര്‍ന്ന് ബാലാവകാശ കമ്മീഷനു മുമ്പാകെ പരാതിക്കാര്‍ ദ്വാര്‍ത്ഥം കടന്നു വരുന്ന എപ്പിസോഡ് ഉള്‍പെടുന്ന് സീഡികള്‍ ഹാജരാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് തവണ തിരുവനന്തപുരത്ത് സിറ്റിങ് നടന്നിരുന്നു. കേസില്‍ ബാലാവകാശ കമ്മീഷനിലെ ഫുള്‍ബെഞ്ച് ആണ് കേസ് കേട്ടത്.