തിരുവനന്തപുരം:ചെറിയൊരു ഇടവേളക്ക് ശേഷം സിപിഎമ്മിലും എസ്എഫ്‌ഐയിലും വീണ്ടും ലൈഗിക ആരോപണവിവാദം കൊഴുക്കുന്നു.ഇത്തവ്വണ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ഭാരവാഹികള്‍ക്കെതിരായാണ് പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്.പാലക്കാട് ജില്ലയിലെ പ്രമുഖനായ എസ്എഫ്‌ഐ നേതാവിനെതിരെ ജില്ലയിലെ തന്നെ വനിത നേതാവാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുക്കുന്നത്.കഴിഞ്ഞ ദിവസം പാലക്കാട് ചേര്‍ന്ന എസ്എഫ്‌ഐ ജില്ലാ നേതൃയോഗം വിഷയം ചര്‍ച്ച ചെയ്ത് നടപടിക്ക് ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിനിടയിലാണ് സംഭവം നടന്നതെന്നാണ് ആരോപണം.വനിത നേതാവ് സംഭവത്തിന് ഒരുപാട് സമയത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നും ആക്ഷേപമുണ്ട്.നേതാവ് തന്നോട് അപമര്യാധയായി പെരുമാരിയെന്നും നടപടി എടുക്കണമെന്നും കാണിച്ചാണ് വനിത നേതാവിന്റെ പരാതി.അന്വേഷണ കമ്മീഷനേയും എസ്എഫ്‌ഐ സംസ്ഥാന കമ്മറ്റി നിയോഗിച്ചിട്ടുണ്ട്.
സംഘടനയിലെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ജില്ലാ ഭാരവാഹിയെ മാറ്റി നിര്‍ത്താന്‍ ഏകദേശം ധാരണയായിട്ടുണ്ട്.അടുത്ത ദിവസം തന്നെ ചേരുന്ന ഡിവൈഎഫ്‌ഐ ജില്ലാ ഫ്രാക്ഷന്‍ യുവജന സംഘടനയിലും ഭാരവാഹിത്വമുള്ള വിദ്യാര്‍ത്ഥി നേതാവിനെ സംഘടനയില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്താനാണ് സാധ്യത.
തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ ഒഴിഞ്ഞാല്‍ ബാക്കിയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സാധ്യത.
പരാതിക്കാരിക്കെതിരായും ജില്ലാ നേതാവ് മറ്റൊരു പരാതി നല്‍കിയതായും പറയപ്പെടുന്നു.ഇവരേയും സംഘടനയില്‍ നിന്ന് മാറ്റാനും സാധ്യയുണ്ട്.സഭവത്തെ കുറിച്ച് രഹസ്യ അന്വേഷണം മാത്രം മതിയെന്നാണ് പാര്‍ട്ടി എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ധേശം.