കോട്ടയം: സുപ്രീം വിധിയെത്തുടര്‍ന്ന് മല കയറാനെത്തുകയും പിന്നീട് പ്രതിഷേധത്തെത്തുടര്‍ന്ന് ആ ശ്രമം പിന്‍വലിച്ച രഹ്ന ഫാത്തിമയ്‌ക്കെതിരെ എന്‍ഐഎയില്‍ പരാതി. തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോനാണ് പരാതി നല്‍കിയത്.
മാവോയിസ്റ്റ് ബന്ധമുള്ള രഹ്നാ ഫാത്തിമയുടെ ശബരിമല സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എന്‍.ഐ.എയ്ക്കും കേന്ദ്ര സര്‍ക്കാരിനും പരാതി നല്‍കിയതായി തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലസീസണ്‍ ആരംഭിക്കാനിരിക്കെ ശബരിമലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഉപദേശക സമിതി സെക്രട്ടറി സജികുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രഹ്ന ഫാത്തിമയ്ക്ക് മാവോയിസ്റ്റ് ബന്ധം; മലകയറ്റത്തെക്കുറിച്ച് എന്‍.ഐ.എക്ക് പരാതി
Tags: rehana fathima, rehana fathima activist, rehana fathima facebook, rtehana fathima facebook post, sabarimala, sabarimala controversy, sabarimala protest, sabarimala verdict