ന്യുഡൽഹി :ദിശാബോധമില്ലാത്ത ഇന്ത്യയിലെ കോൺഗ്രസ് ഇല്ലാതായിരിക്കുന്നു .ഇന്ത്യൻ ജനതക്ക് മുന്നിൽ നെഹ്രുകുടുംബം നാണം കെട്ടു പകച്ചു നിൽക്കെയാണ് .പ്രിയങ്കയെ ഇറക്കി കളിച്ച യുപിയിലും പൂജ്യരായി .നെഹ്രുകുടുംബമഹിമ പറഞ്ഞാൽ ഇന്ത്യയിൽ ഫാമിലി പാർട്ടിയായി മാറി എന്ന് ആരോപണമുള്ള കോൺഗ്രസിന് ഇനി പിടിച്ച് നിലാണ് ആവില്ല .ബിജെപിയെ എതിര്ക്കാന് ആസക്തരായിരിക്കയാണ് കോൺഗ്രസ് .മോദിക്ക് മുന്നിൽ കിതക്കുന്നു കോൺഗ്രസ് .
പ്രമുഖരും കഴിവുള്ളവരും കോൺഗ്രസ് വിട്ടൊഴിഞ്ഞുകഴിഞ്ഞു.ജ്യോതിരാദിത്യ സിന്ധ്യ പോയതോടെ മധ്യപ്രദേശ് കോൺഗ്രസും ഇല്ലാതായി .ജ്യോതിരാദിത്യ സിന്ധ്യയുടെ പിന്തുണയോടെ മിന്നുന്ന പ്രകടനമാണ് മധ്യപ്രദേശിൽ ബിജെപി കാഴ്ചവെച്ചത്. ഭരണം നിലനിർത്താൻ 8 ജയം മാത്രം വേണ്ടിയിരുന്ന ബിജെപി 28 സീറ്റിൽ 19 എണ്ണം നേടി. കോൺഗ്രസ് ഒൻപതും സീറ്റുകൾ നേടി. നേരത്തേ കോൺഗ്രസ് വിജയിച്ചതാണ് ഇതിൽ 27 സീറ്റുകളും. ജ്യോതിരാദിത്യ പക്ഷത്തെ 25 എംഎൽഎമാർ ബിജെപിയിൽ ചേർന്നതോടെയാണ് കമൽനാഥിന്റെ കോൺഗ്രസ് സർക്കാർ വീണത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഗ്വാളിയർ മേഖലയിൽ എല്ലാ ചുമതലയും ജ്യോതിരാദിത്യ സിന്ധ്യക്കായിരുന്നു. മികച്ച വിജയം നേടാനായതോടെ വരുംനാളുകളിൽ സിന്ധ്യ മധ്യപ്രദേശ് ബിജെപിയിലെ കരുത്തനായി മാറും.
ബി.ജെ.പിക്കു കടിഞ്ഞാണിടാന്‍ 2015 ല്‍ രൂപീകരിച്ച മഹാസഖ്യത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ഒന്നുമില്ലാതായി . മറ്റെല്ലാ സംസ്ഥാനങ്ങളിലുമെന്ന പോലെ ബിഹാറിലും കോണ്‍ഗ്രസിന്റെ അടിത്തറ പാടെ തകരുന്നതായി ജനവിധി. ഭൂരിപക്ഷം മണ്ഡലങ്ങളിലും ബൂത്ത് കമ്മിറ്റികള്‍ പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസ് അന്ന് ആര്‍.ജെ.ഡിയുടെ തണലില്‍ 40 ഇടങ്ങളില്‍ മത്സരിച്ച് 24 സീറ്റ് നേടിയിരുന്നു. എന്നാല്‍, ഇത്തവണ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ വിജയം 19 മണ്ഡലങ്ങളില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് ഇത്രയേറെ സീറ്റ് വിട്ടുകൊടുത്തത് ബുദ്ധിമോശമായെന്ന അഭിപ്രായം ആര്‍.ജെ.ഡിയില്‍ ശക്തമാണ്.
കോണ്‍ഗ്രസിന് 70 വീട്ടുകൊടുക്കാനുള്ള തീരുമാനം ആര്‍.ജെ.ഡി. അധ്യക്ഷന്‍ തേജസ്വി യാദവിന്റേതു മാത്രമായിരുന്നു. ബീഹാറില്‍ സംഘടനാ സംവിധാനം തീര്‍ത്തും ദുര്‍ബ്ബലമായ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നത് ദോഷം ചെയ്യുമെന്ന പിതാവും മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് മുന്നറിയിപ്പു അവഗണിച്ച തേജസ്വീയ്ക്ക് ഒടുവില്‍ കോണ്‍ഗ്രസ് ബാദ്ധ്യതയായി മാറുകയാണ്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രകടനം നടത്താതെ വന്നതിന് തേജസ്വീയ്ക്ക് ഭരണം തന്നെ കനത്തവിലയായി നല്‍കേണ്ടി വന്നു. സീറ്റ് കുറച്ച് കൊടുത്തു കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ആര്‍ജെഡി മത്സരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ എന്നു കരുതുന്നവരും ഏറെയാണ്.
എക്‌സിറ്റ്‌പോളുകള്‍ മഹാസഖ്യത്തിന് വന്‍ വിജയം പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ബിജെപി വിലപറഞ്ഞു റാഞ്ചിക്കൊണ്ടു പോകാതിരിക്കാന്‍ കേന്ദ്ര നേതൃത്വം ബീഹാറിലേക്ക് അയച്ചത് രണ്‍ദീപ് സിംഗ് സുര്‍ജേവാലയേയും അവിനാശ് പാണ്ഡേയേയുമായിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയടക്കം പ്രചരണത്തിന് എത്തിയിട്ടും മഹാസഖ്യത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. ഭരണവിരുദ്ധ വികാരം പുലര്‍ത്തുന്ന ദളിതരും യുവാക്കളും ബിജെപിയോടുള്ള അതൃപ്തി പ്രകടമാക്കിയാല്‍ തങ്ങള്‍ക്ക് അത് നേട്ടമായി മാറുമെന്ന് കോണ്‍ഗ്രസ് കരുതി. കണക്കൂകൂട്ടല്‍ കൃത്യമായിരുന്നെങ്കിലും തങ്ങളുടെ പെട്ടിയില്‍ വോട്ടു വീഴ്ത്താന്‍ കഴിഞ്ഞില്ലെന്ന് മാത്രം.
മുസ്‌ളീം ഭൂരിപക്ഷമുള്ള മേഖലയില്‍ പോലും ബിജെപിയായിരുന്നു നേട്ടമുണ്ടാക്കിയത്. അതുപോലും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ വോട്ടിംഗ് യന്ത്രത്തെയും അസാസുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയെയും പഴിക്കാനും കോണ്‍ഗ്രസ് മറക്കുന്നില്ല. പക്ഷേ 24 സീറ്റില്‍ മത്സരിച്ച അസാസുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി സീമാഞ്ചലില്‍ നിര്‍ത്തിയത് 14 സ്ഥാനാര്‍ത്ഥികളെ ആയിരുന്നു. അഞ്ചിടത്ത് ജയിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ ഹരിയാനയിലെയും ഛത്തീസ്ഗഡിലെയും ഝാര്‍ഖണ്ഡിലെയും വിജയം മാത്രമായിരുന്നു. യുപിയില്‍ പ്രിയങ്കാഗാന്ധി നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചിട്ടും ഏഴു സീറ്റില്‍ ഒന്നിലും വിജയിക്കാനായില്ല. ബീഹാറില്‍ ശക്തമായ മത്സരം നടക്കുമ്പോഴും അവിടെ പോലും എത്താതെ യുപിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ ഏശിയില്ല. യുപിയിലും കോണ്‍ഗ്രസിന് അടിത്തറ പൊളിഞ്ഞുകൊണ്ടിരിക്കുകയാണെന്ന് തെളിയുകയാണ്. ബീഹാറിനും യുപിയ്ക്കും പിന്നാലെ മദ്ധ്യപ്രദേശിലും കോണ്‍ഗ്രസ് പൊളിയുകയാണെന്നതിന്റെ സൂചനയാണ് ഉപ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്.
നേരത്തേ മധ്യപ്രദേശിലും രാജസ്ഥാനിലും നേടിയ വിജയം കോണ്‍ഗ്രസിനു വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാല്‍, പാര്‍ട്ടിയിലെ പടലപ്പിണക്കംമൂലം മധ്യപ്രദേശ് കൈയില്‍നിന്നു പോയി. ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ അധികാരത്തില്‍ തുടരാനുള്ള ജനഹിതവും ബി.ജെ.പി. സ്വന്തമാക്കി. ബിജെപിയിലേക്ക് ചുവട് മാറ്റിയ ജ്യോതിരാദിത്യ സിന്ധ്യേയുടെ തീരുമാനം ശരി വെയ്ക്കുന്നതായി ഉപതെരഞ്ഞെടുപ്പ് ഫലം. മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഇതിലൂടെ നേരിട്ടത് രാഷ്ട്രീയ ജീവിതത്തിലെ കനത്ത തിരിച്ചടിയും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിയ ഉത്തരേന്ത്യയില്‍ ഉയര്‍ത്തെഴുനേല്‍പ്പിന് ശ്രമിക്കുന്നതിനിടെയാണ് ബിഹാറിലുണ്ടായ കനത്ത തിരിച്ചടി. ചരിത്രത്തിലില്ലാത്ത വിധം ദുര്‍ബലമാണ് ഹൈക്കമാന്‍ഡ്. അധ്യക്ഷ സ്ഥാനത്ത് പോലും സ്ഥിരമായി ഒരാളില്ല അവസ്ഥ.
സംസ്ഥാനങ്ങളിലെ ഗ്രൂപ്പു പോര് അവശേഷിക്കുന്ന സംഘടനാ സംവിധാനത്തെ തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അടുത്ത വര്‍ഷം പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോള്‍ കേരളം ഒഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസിന് കാഴ്ചക്കാരുടെ റോള്‍ മാത്രമാണ്. ഇതില്‍ 2016 വരെ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനമാണ് അസമെന്നതും എടുത്തു പറയേണ്ടതാണ്. ബംഗാളില്‍ തങ്ങളെക്കാള്‍ ദുര്‍ബലമായ ഇടതുപക്ഷത്തിന്റെ കൈപിടിച്ച് നിലനില്‍പ്പിനായി പൊരുതാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആകെ ആശ്വസിക്കാനുള്ളത് ഹരിയാനയിലെയും ഛത്തീസ്ഗഡിലെയും ഝാര്‍ഖണ്ഡിലെയും വിജയങ്ങളാണ്.
90 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 70 അംഗങ്ങളാണുണ്ടായിരുന്നത്. അന്തരിച്ച അജിത് ജോഗിയുടെ ജെ.സി.സിയുടെ ഒരു സീറ്റാണു കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഹരിയാനയില്‍ ബറോഡ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഇന്ദു രാജ് നര്‍വാള്‍ ബി.ജെ.പിയുടെ ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്തിനെ 12,300-ല്‍ അധികം വോട്ടിനു പരാജയപ്പെടുത്തി.
ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന എട്ടു സീറ്റിലും ബിജെപി ജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന 8 സീറ്റും നേടി ഗുജറാത്തിൽ സമ്പൂർണവിജയമാണ് ബിജെപി നേടിയത്. യുപിയിൽ ഏഴിൽ ആറു സീറ്റ് നേടി മേധാവിത്വം ഉറപ്പിച്ചു.2017ൽ കോൺഗ്രസ് ജയിച്ചതാണ് ഈ മണ്ഡലങ്ങൾ. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് അംഗങ്ങൾ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു.ഉപതെരഞ്ഞെടുപ്പ് നടന്ന 11 സംസ്ഥാനങ്ങളിലെ 59 നിയമസഭാ സീറ്റുകളിൽ നാൽപതും ബിജെപി നേടി.