പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

ദില്ലി:ആറാം ഘട്ടവും കഴിഞ്ഞതോടെ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അവലോകന യോഗത്തില്‍ രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതീക്ഷ പങ്കുവെച്ചു. ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിച്ചു. സാഹചര്യം ഇങ്ങനെ ഒട്ടേറെ സംസ്ഥാനങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസും നേരിട്ടാണ് ഏറ്റുമുട്ടുന്നത്. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഹ്രസ് സഖ്യമുണ്ടാക്കി മല്‍സരിക്കുന്നു. പ്രിയങ്കാ ഗാന്ധിയെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രചാരണത്തിന് ഇറക്കിയത് കോണ്‍ഗ്രസിന് അനുകൂയമായി എന്നും നേതൃയോഗം വിലയിരുത്തുന്നു.

മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളാണ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് കുതിച്ചുകയറുമെന്നാണ് നേതാക്കളുടെ വിലിയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ പറഞ്ഞു. മധ്യപ്രദേശിലെ 29 സീറ്റുകളില്‍ കോണ്‍ഗ്രസ് പകുതിയിലധികം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഗുജറാത്തില്‍ 26 സീറ്റും ബിജെപിയാണ് കഴിഞ്ഞതവണ നേടിയത്. എന്നാല്‍ ഇത്തവണ ഗ്രാമീണ മണ്ഡലങ്ങളില്‍ ചിലത് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്നു. മുഖ്യമന്ത്രിയുടെ പ്രത്യാശ ഛത്തീസ്ഗഡിലും സ്ഥിതി മറിച്ചല്ല. 15 വര്‍ഷം ബിജെപി ഭരിച്ച സംസ്ഥാനം അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി ബാഗല്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്താന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെയും പാര്‍ട്ടി നേതൃത്വം തരംതിരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് പഞ്ചാബാണ്. കൂടാതെ കേരളം, കര്‍ണാടക, അസം എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അമിത പ്രതീക്ഷയുണ്ട്. മാത്രമല്ല മഹാരാഷ്ട്രയിലും കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടുമെന്നാണ് വിലയിരുത്തല്‍.

ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായിരിക്കെ കോണ്‍ഗ്രസിന് പ്രതീക്ഷയേറി. കോണ്‍ഗ്രസ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. തിരഞ്ഞെടുപ്പ് വിശകലനം ഓരോ ഘട്ടത്തിന് ശേഷവും നടക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ നടന്ന അവലോകന യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതീക്ഷ പങ്കുവച്ചു. ഒരുപക്ഷേ ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടിയാല്‍ അല്‍ഭുതപ്പെടേണ്ട എന്ന് രാഹുല്‍ നേതാക്കളോട് പറഞ്ഞു. ഇനി വോട്ടെണ്ണല്‍ ദിനത്തിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാന നേതാക്കള്‍ക്കും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കത്തയച്ചു. അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മമതയും മായാവതിയും മൗനം തുടരുകയാണ്.

അതേസമയം, അടുത്തിടെ ബിജെപിയെ പരാജയപ്പെടുത്തി ഭരണം പിടിച്ച രാജസ്ഥാനില്‍ പ്രതീക്ഷിച്ച തിളക്കമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി മല്‍സരിക്കുന്ന ബിഹാറിലും കോണ്‍ഗ്രസിന് അമിത പ്രതീക്ഷയില്ല. എന്നാല്‍ യുപിയില്‍ ഭേദപ്പെട്ട വോട്ടുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

Top