ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം മാറ്റിയേക്കും: രാജ്നാഥ് സിംഗ്

ന്യൂഡൽഹി: ആണവായുധം ‘ആദ്യം പ്രയോഗിക്കില്ല’ എന്ന നയം തുടരുന്ന ഇന്ത്യ സാഹചര്യങ്ങൾക്ക് അനുസരിച്ച് നയത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.

രണ്ട് തവണ ആണവ പരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനിലായിരുന്നു അദ്ദേഹത്തിന്‍റെ സുപ്രധാന വെളിപ്പെടുത്തല്‍. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഒന്നാം ചരമ വാർഷികദിനമായ ഇന്ന് പൊഖ്റാനിൽ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇന്ത്യ ആണവശക്തിയുള്ള രാജ്യമാണ്. തങ്ങളുടെ ആണവശക്തി ആദ്യം പ്രയോഗിക്കില്ല എന്ന നയമാണ് രാജ്യത്തിന് ഉള്ളത്. ഇതുവരെ ആ നയം രാജ്യം മുറുകെപ്പിടിച്ചിട്ടുണ്ട്. ഭാവിയിൽ സ്ഥിതിഗതികള്‍ അനുസരിച്ച് ആണവനയത്തിൽ മാറ്റം വരാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വാജ്പേയി സർക്കാരിന്‍റെ കാലത്താണ് (1998) രണ്ടാം പൊഖ്റാൻ ആണവ പരീക്ഷണം ഇന്ത്യ നടത്തിയത്.

Top