തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ജോണ്‍ഡാനിയേലിനെതിരെ ആരോപണം ശക്തമാകുന്നതിനിടെ പണമാവശ്യപ്പെട്ട് ജോണ്‍ഡാനിയേല്‍ നല്‍കിയ കത്ത് പുറത്ത്. ഗിരിജാ തിയ്യേറ്റര്‍ ഉടമയില്‍ നിന്ന് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അഭിഭാഷകന്‍ വഴി നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.ജോൺ ഡാനിയേലും അഭിഭാഷകനായ സുഹൃത്ത് അഴിമതി നടത്താനായി നടത്തിയ ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ തെളിവുകൾ ഉടൻ പുറത്ത് വരും .
” സുനില്‍ കൈവശം ഒരു ലക്ഷം രൂപ കൊടുത്തയ്ക്കുക മേല്‍ സൂചിപ്പിച്ച തുക നല്‍കി സഹകരിക്കുക” എന്ന് സ്വന്തം കൈപ്പടയിലെഴുതിയാണ് ജോണ്‍ ഡാനിയേല്‍ കത്ത് കൊടുത്തയച്ചത്. ജോണ്‍ ഡാനിയേലിനെതിരായി വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള പരാതികളുടെ തെളിവുകളില്‍ ഒന്നായ നോട്ടറി സാക്ഷ്യപ്പെടുത്തിയ കത്താണ് ഞങ്ങള്‍ പുറത്ത് വിടുന്നത്.
പണം ലഭിക്കാതായതോടെ ഗിരിജാ തിയ്യേറ്ററിനെതിരായി വ്യാജ പരാതികളും തടസ വാദങ്ങളും ഉന്നയിച്ചു. ജോണ്‍ ഡാനിയേലിനെതിരായ വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നതോടെ ഇതെല്ലാം വ്യാജമാണെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ് നേതാവിനെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. ഈ ലെറ്ററിലെ കയ്യക്ഷരം ഈ നോതാവിന്റേതല്ല എന്ന് തെളിയ്ക്കാന്‍. പാര്‍ട്ടി പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും രശിതി ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കള്‍ പണപ്പിരിവ് നടത്തുന്നത് സാധാരണയാണ്.
എന്നാല്‍ ലക്ഷങ്ങള്‍ നല്‍കാന്‍ ഒരു കുറിപ്പടിയെഴുതി നല്‍കുന്ന ഭീഷണി സംസ്‌ക്കാരം ജനപ്രതിനിധികള്‍ക്കപമാനമാണ്. ഗുണ്ടാപിരിവും ഭീഷണിയുമായി തൃശൂരിലെ വ്യാപാരികളെയും കോടീശ്വരന്‍മാരെയും തന്റെ ചൊല്‍പ്പടിയ്ക്കു നിര്‍ത്തുന്ന ജോണ്‍ ഡാനിയേലിനെതിരെ തെളിവുകള്‍ കൂടി പുറത്ത് വരുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ഗിരിജാ തിയ്യേറ്റര്‍ കൂടാതെ നിരവധി സ്ഥാപനങ്ങള്‍ ഈ കൗണ്‍സിലര്‍ക്കെതിരെ പാരതിയുമായി കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
ജോൺ കൗണ്‍സിലര്‍ പദവി ദുരുപയോഗം ചെയ്ത് നഗരത്തിലെ കെട്ടിങ്ങള്‍ക്കുള്ള അംഗീകാരങ്ങളും പുതിയ പദ്ധതികള്‍ക്കായുള്ള അപേക്ഷകളും ജോണ്‍ ഡാനിയേല്‍ പണ സമ്പാദനത്തിനായി ഉപയോഗിക്കുകയാണെന്ന ഞെട്ടിയ്ക്കുന്ന തെളിവുകളാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിട്ടിരുന്നു .
വന്‍ പദ്ധതികള്‍ക്കായി ആരെങ്കിലും തൃശൂര്‍ കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയാല്‍ അവരില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലിയായി ആവശ്യപ്പെടും. ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ പദ്ധതി തടസപ്പെടുത്തും. ഇതിനായി നേരിട്ട് വ്യാജ കാരണങ്ങളുണ്ടാക്കി പരാതികളും ഈ കോണ്‍ഗ്രസ് നേതാവ് നല്‍കും. തൃശൂരിലെ ഗിരിജാ തിയ്യേറ്റര്‍ ഉടമകള്‍ക്കെതിരെ ജോണ്‍ ഡാനിയേല്‍ നടത്തിയത് അത്തരത്തിലൊരു നെറികെട്ട നീക്കമായിരുന്നു. അഴിമതിയും അഹങ്കാരവും നിറഞ്ഞ ജനപ്രതിനിധിയുടെ വേഷത്തിലാണ് ജോണ്‍ ഡാനിയേലിനെ തൃശൂരിലെ ജനങ്ങള്‍ കാണുന്നത്. ഇയാള്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയകളില്‍ കണ്ണീരൊഴുക്കുന്ന ന്യായികരണ തൊഴിലാളികളും ഇയാളുടെ തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ ഞെട്ടിയിരിക്കുകയാണ്.
ഗിരിജാ തിയ്യേറ്റര്‍ ഉടമയില്‍ നിന്ന് ചോദിച്ച ലക്ഷങ്ങള്‍ ലഭിക്കാതെ വന്നതോടെ തന്റെ തനിനിറം കാട്ടി നിരവധി തവണ ഭീഷണിപ്പെടുത്തി.പണം വേണമെന്ന് നേരിട്ട് ആവശ്യപ്പെട്ടു .സന്തത സഹചാരിയെ കൊണ്ട് ഭീഷണിപ്പെടുത്തി . ഭീഷണിക്കുമുന്നില്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഗിരിജാ തിയ്യേറ്ററിന്റെ മള്‍ട്ടിപക്‌സ് പദ്ധതിക്കെതിരായി പരസ്യമായി രംഗത്തെത്തി. പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ജോണ്‍ഡാനിയേല്‍ കോര്‍പ്പറേഷന് സ്വന്തം ലെറ്റര്‍ പാഡില്‍ കത്ത് നല്‍കി. പദ്ധതി അനുവദിക്കാതിരിക്കാന്‍ കത്തില്‍ നിരത്തിയ ന്യായീകരണങ്ങള്‍ തന്നെ ഈ അഴിമതിക്കാരന്റെ വികൃത മുഖം വ്യക്തമാക്കുന്നതാണ്. പദ്ധതി അനുവദിക്കണമെങ്കില്‍ തനിക്ക് പണം നല്‍കണമെന്നാവശ്യവുമായി ജോണ്‍ ഡാനിയേല്‍ വീണ്ടും ഗിരാജാ തിയ്യേറ്റര്‍ ഉടമകളെ സമീപിച്ചു. പണം കിട്ടില്ലെന്നറിഞ്ഞതോടെ പദ്ധതി തടസപ്പെടുത്താനുള്ള നീക്കവുമായി ഇയാള്‍ മുന്നോട്ട് പോവുകയാണ്.
”ഗിരിജ പിക്ച്ചര്‍ പാലസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൂലം അനിയന്ത്രിതമായ വാഹന തിരക്ക് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല ജനവാസ കേന്ദ്രമായ ഈ മേഖലയില്‍ ഇനി മള്‍ട്ടിപകസ് തിയ്യറ്ററിന് സാധ്യതയുമില്ല. ആയതിനാല്‍ നിയമവിരുദ്ധമായി ഉദ്ദേശിക്കുന്ന പ്രസ്തുത തിയ്യേറ്ററിന് അനുമതി നല്‍കരുതെന്ന് താല്‍പ്പര്യപ്പെടുന്നു” ഇതായിരുന്നും പണം നല്‍കാത്തതിന്റെ പ്രതികാരമായി ജോണ്‍ഡാനിയേല്‍ നല്‍കിയ കത്തിലെ വാചകങ്ങള്‍.