താൻ’ഗുണ്ടായിസക്കാരനെന്ന് കോൺഗ്രസ് നേതാവ്!മാധ്യമങ്ങളിലൂടെഅഴിമതി വീരന്റെ മുഖം മിനുക്കല്‍ പൊളിഞ്ഞു.ജോണ്‍ ഡാനിയേലിന് വേണ്ടി പണമിറക്കുന്നത് ‘പത്മശ്രീ’വില്ലന്‍

തൃശൂര്‍: പണം കൊടുത്ത് കടിക്കുന്ന ‘പട്ടി’യെ വാങ്ങിയ അവസ്ഥയിലാണ് തൃശൂരിലെ കോൺഗ്രസ് നേതാവ് .സ്വന്തം മുഖം മിനിക്കാനിട്ട വാർത്തയിൽ സ്വയം ‘ഗുണ്ട എന്ന് തന്നെ തെളിയിച്ചു.ഏതുകുറ്റവാളി ആണെങ്കിലും -ശിക്ഷവിധിച്ചാലും ഇല്ലെങ്കിലും ഒരുമനുഷ്യനെ കയ്യേറ്റം ചെയ്യുന്നത് ‘ക്രിമിനൽ കുറ്റവും ഗുണ്ടായിസവും തന്നെയാണ് .അത് സ്വന്തം മുഖപുസ്തകത്തിലൂടെ വിളമ്പി നികൃഷ്ടജീവി ആകാൻ പോൾ ബാർബറെ അന്വോഷിച്ചുപോകേണ്ട ‘ജോൺ ഡാനിയേലെന്ന കോൺഗ്രസ് ‘എ’ക്കാരനെ അന്വോഷിച്ചാൽ മതി .സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയെ പണ്ട്, കോടതി വളപ്പില്‍ കയ്യേറ്റം ചെയ്ത ജോണിന്റെ നേതൃത്വത്തിലായിരുന്നു’എന്നതിൽ തന്ന ജോൺ ‘ഗുണ്ടയാണെന്ന് അയാൾ തന്നെ സമ്മതിക്കുന്നു.ഇതിൽ കേസുണ്ടോ എന്ന് പോലീസാണ് പറയേണ്ടത് ഗുണ്ടയാണോ എന്ന് പിന്തുണക്കുന്നവരും.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടവര്‍ ജനവിരുദ്ധരായാല്‍ അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ പ്രതികരിക്കും. പുതിയ കാലത്ത് പ്രതിഷേധങ്ങളുടെ രൂപവും ഭാവവും മാറുമ്പോള്‍ സോഷ്യല്‍ മീഡിയകളും ജനകീയ പ്രതിഷേധങ്ങളുടെ അടയാളമായി മാറുന്നു. ലോകം മുഴുവനും മാറ്റിമറിച്ച പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചത് സോഷ്യല്‍ മീഡിയകളിലെ ചെറിയ തീപ്പൊരികളായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം കൊടുത്താല്‍ ഏത് മാധ്യമ സ്ഥാപനത്തേയും വിലയ്ക്കു വാങ്ങുന്ന സാഹചര്യത്തെ വെല്ലുവിളിച്ചത് ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളുമായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും പറയുന്നത് മാത്രം വിശ്വസിച്ചിരുന്ന കാലത്തെ മറികടന്ന് സോഷ്യല്‍ മീഡിയ പത്രങ്ങളുടെയും ചാനലുകളുടെയും വാര്‍ത്താ ഡസ്‌ക്കുകളെ സ്വാധീനിക്കുന്ന തരത്തിലേക്ക്മാറ്റപ്പെട്ടു. എന്നിട്ടും കഥയറിയാത്ത പല രാഷ്ട്രീയ പ്രവര്‍ത്തകരും കേരളത്തിലുണ്ടെന്നതിന്റെ തെളിവാണ് തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍.

തൃശൂരിലെ വ്യാപാരികളേയും വ്യവസായികളേയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് തെളിവു സഹിതം വാര്‍ത്ത പുറത്ത് വിട്ടതോടെ ജോണ്‍ ഡാനിയേലിനെതിരായ വാര്‍ത്ത ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കോണ്‍ഗ്രസ് കൗണ്‍സിലറുടെ ശല്യം സഹിക്കാതെ പൊറുതി മുട്ടിയവരുടെ നിരവധി സന്ദേശങ്ങളാണ് ഇ മെയില്‍ വഴിയും ഫോണ്‍ വഴിയും ഞങ്ങള്‍ക്ക് ലഭിച്ചത്.

ഇതിനിടയിലാണ് ഇയാള്‍ക്കെതിരായ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ക്വട്ടേഷനാണെന്ന വാദവുമായി കൗണ്‍സിലര്‍ പ്രമുഖ ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. മുമ്പ് കള്ള സാക്ഷി പറഞ്ഞ് സഹായിച്ച പത്മശ്രീ കോടീശ്വരന്‍ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും വീതിച്ച് നല്‍കുന്ന ലക്ഷങ്ങളുടെ തിണ്ണമിടുക്കിലാണ് ഈ കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളില്‍ മുഖം കാണിക്കുന്നതെന്ന് തൃശൂരിലെ മാധ്യമ പ്രവര്‍ത്തര്‍ക്ക് മുഴുവനുമറിയാം. പത്മശ്രി പ്രാഞ്ചിയേട്ടന്റെ ലക്ഷങ്ങള്‍ വാങ്ങി ജോണ്‍ ഡാനിയേലിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ ഞങ്ങള്‍ വെല്ലുവിളിയ്ക്കുകയാണ്. ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ കത്തിലെ കയ്യക്ഷരം ജോണ്‍ഡാനിയേലിന്റെ അല്ല എന്ന് തെളിയിക്കുവാന്‍ തൃശൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകുമെങ്കില്‍ ലക്ഷങ്ങൾ ഞങ്ങള്‍ നല്‍കാം. ഗിരിജാ തിയ്യേറ്റര്‍ ഉടമയെ ഭീഷണിപ്പെടുത്തി പണം നല്‍കാതായതോടെയാണ് തിയ്യേറ്ററിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ജോണ്‍ ഡാനിയേല്‍ കത്ത് നല്‍കിയത്. അതിന്റെ സർട്ടിഫയിഡ് കോപ്പികൾ പബ്ലിക്ക് ഡോക്കുമെന്റായിട്ടുണ്ട് .

ജോണ്‍ ഡാനിയേല്‍ എന്ന കോണ്‍ഗ്രസ് നേതാവ് സത്യസന്ധനും നീതിമാനുമാണെങ്കില്‍ ഈ തെളിവുകളെ ഭയപ്പെടേണ്ടതില്ല. യുവ അഭിഭാഷകന്‍ താങ്കള്‍ക്ക് വേണ്ടി പണമാവശ്യപ്പെട്ട് വിളിയ്ക്കുന്ന ടെലിഫോണ്‍ സംഭാഷണമുള്‍പ്പെടെയുള്ള തെളിവുകളാണ് ജനകീയ കോടതിയില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നത്. പ്രാഞ്ചിയേട്ടന്‍ കോടിശ്വരന്റെ പിന്തുണയില്‍ നിങ്ങള്‍ക്ക് മാധ്യമങ്ങളേയും മാധ്യമ പ്രവര്‍ത്തകരേയും വിലയ്ക്കുവാങ്ങാം പക്ഷെ നേരിന്റെ പക്ഷത്ത് ജനങ്ങള്‍ നിലയുറപ്പിച്ചാല്‍ ഒലിച്ചുപോകുന്നതാണ് നിങ്ങളുടെ സാമ്രാജ്യമെന്ന് ഓര്‍ത്താല്‍ നന്ന്. അത് കൊണ്ട് ഓലപാമ്പ് കാട്ടി പേടിപ്പിക്കുന്ന കാട്ടുകള്ളന്‍മാരുടെ കൂട്ടത്തിലേയ്ക്ക് തൃശൂര്‍ ഒരാളെ കൂടി സംഭാവന ചെയ്തിരിക്കുകായണ്. FB JON 6ജനകീയ കോടതിയിലെ വിധികളെ കോടിശ്വരന്‍മാരുടെ സംഭാവനകള്‍ക്ക് മറികടക്കാന്‍ കഴിയ്യില്ലെന്ന് നാളെകള്‍ തെളിയിക്കുമെന്ന് അഴിമതി വീരന്‍മാര്‍ തിരിച്ചറിയട്ടെ. ഇനിയും വരാനിരിക്കുന്ന തെളിവുകൾ ഉമ്മാക്കി കാട്ടി തടയാൻ നിങ്ങൾക്കാവുമോ നിങ്ങൾ തന്നെ സമ്മതിച്ച ഗുണ്ടാ നേതാവ് ജോൺ ഡാനിയേൽ .നിങ്ങളുടെ ഇരുണ്ട മുഖം പുറത്തുവരുമ്പോൾ വിഭ്രാന്തിപ്പെട്ടിട്ടു കാര്യമില്ല .സത്യം ഒരിക്കൽ തെളിമയോടെ പുറത്ത് വരുക തന്നെ ചെയ്യും .ധൈര്യം ഉണ്ടെങ്കിൽ കേസ് കോടതിയിൽ എത്തിക്കൂ …നിങ്ങളുടെ തനിനിറം അതിലൂടെയും ഞങ്ങൾ ട്രാൻസ്പരന്റായി പുറത്തുവിടും .എഫ് .ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന്റെ നിയമവശം എങ്കിലും അറിയില്ലെങ്കിൽ കൂട്ടുകൃഷിക്കാരനായ വക്കീലിനോട് ചോദിച്ചിട്ട് വാർത്തക്കായി കോപ്പുകൂട്ടുകയാണ് നല്ലത് .ഇല്ലെങ്കിൽ ഇനി ജുഡിഷ്യറിയെയും നിങ്ങൾ നാണം കെടുത്തും .

Top