വോട്ടും നോട്ടും തങ്ങള്‍ക്ക് വേണമെന്ന് കോൺഗ്രസ് ..യുവാക്കളെ ഇറക്കി ബിജെപിക്കെതിരെ വന്‍ പട.ജനങ്ങളെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു..

ദില്ലി:ജനങ്ങളെ ഇളക്കിമറിച്ചുള്ള പ്രചാരണത്തിന് കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നു. രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ വിരിഞ്ഞ ക്രൗഡ് ഫണ്ടിങ് സംവിധാനത്തിലൂടെ ജനങ്ങളുമായി കൂടുതൽ അടുക്കാനുള്ള നീക്കത്തിലാണ് .ഒക്ടോബര്‍ രണ്ടുമുതല്‍ വിവിധ പ്രചാരണത്തിനാണ് കോണ്‍ഗ്രസ് തുടക്കമിടുന്നത്. സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിങ് എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഫണ്ട് കളക്ഷന്‍. ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ വര്‍ഷവും തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വേറിട്ട പ്രചാരണത്തിന് തുടക്കമിടുന്നത്. ഇതിന് വേണ്ടി പാര്‍ട്ടിയിലെ യുവാക്കളെ രംഗത്തിറക്കും.ഓരോ സംസ്ഥാനങ്ങളിലും ഉന്നത നേതാക്കളുടെ നിര്‍ദേശപ്രകാരം ചിലരെ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇവര്‍ക്ക് ദില്ലിയില്‍ പാര്‍ട്ടിയുടെ പുതിയ നിലപാടുകള്‍ സംബന്ധിച്ച് വിശദമാക്കുന്ന ക്ലാസുകള്‍ നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് യുവരക്തങ്ങളെ കൂടുതല്‍ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത്.

വോട്ടും നോട്ടും തങ്ങള്‍ക്ക് വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ജനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന് ഇതുതന്നെയാണ്. ഫണ്ട് കളക്ഷന്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ തന്നെ മറുഭാഗത്ത് പ്രക്ഷോഭ പരിപാടികളും സജീവമാക്കാനാണ് തീരുമാനം. അതിനു വേണ്ടിയാണ് യുവാക്കളെ തിരഞ്ഞെടുത്തിരിക്കുന്നത്. നാല് മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് നാല് മുതിര്‍ന്ന നേതാക്കളാണ്. മനു അഭിഷേക് സിങ്‌വി, രാജീവ് ഗൗഡ, രഞ്ജിത രഞ്ജന്‍, പവന്‍ ഖേറ എന്നിവരാണ് തിരഞ്ഞെടുത്ത യുവാക്കള്‍ക്ക് ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതും നിര്‍ദേശങ്ങളും പ്രചാരണ തന്ത്രങ്ങളും കൈമാറുന്നതും. ഞായറാഴ്ച ദില്ലിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രത്യേക പരിശീലനം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രസര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും നിരന്തരമായി പ്രചാരണം നടത്തുകയാണ് ഈ യുവാക്കളുടെ ദൗത്യം. മോദി സര്‍ക്കാരിന്റെ ഓരോ നിലപാടുകളിലെയും പാളിച്ചകള്‍ തുറന്നെതിര്‍ക്കും. സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ പദ്ധതികളും പ്രത്യേകം അവലോകനം ചെയ്ത് പോരായ്മകള്‍ കണ്ടെത്തും. ഇതിന് വേണ്ടി മുതിര്‍ന്ന നേതാക്കളുടെ ഉപദേശം തേടും.

ഞായറാഴ്ച നടന്ന സംഗമത്തില്‍ 70 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തു. എല്ലാ ഞായറാഴ്ചകളിലോ ഒന്നിടവിട്ട ഞായറാഴ്ചകളിലോ ഈ യുവ നേതാക്കള്‍ക്ക് പരിശീലനം നല്‍കാനും ആലോചിക്കുന്നുണ്ട്. റാഫേല്‍ വിമാന ഇടപാട്, എണ്ണവില വര്‍ധന, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ എല്ലാ പ്രധാന വിഷയങ്ങളും രാജ്യത്ത് സജീവ ചര്‍ച്ചയാക്കുകയാണ് ഇവര്‍ക്കുള്ള ദൗത്യം. യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തും ബിജെപിക്കെതിരെ ശക്തമായ ഒരുക്കം നടത്തുകയാണ് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ മാസം എട്ടിന് ദില്ലിയില്‍ കൂറ്റന്‍ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.

വിവിധ പാര്‍ട്ടി നേതാക്കളെ ഉള്‍പ്പെടുത്തിയാകും പ്രക്ഷോഭം. യുണൈറ്റഡ് യൂത്ത് ഫ്രണ്ട് യുണൈറ്റഡ് യൂത്ത് ഫ്രണ്ട് എന്ന ബാനറിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ബിജെപി ഒഴികെയുള്ള 13 പാര്‍ട്ടികളും സംഘടനകളും ഒക്ടോബര്‍ എട്ടിലെ പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വക്താവ് അമിരിഷ് രഞ്ജന്‍ പാണ്ഡേ പറയുന്നത്. സമാനമായ പ്രതിഷേധങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും സജീവമാക്കും. മറ്റു പാര്‍ട്ടികളില്‍ നിന്നെത്തുന്നവര്‍ക്ക് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ പാളിച്ചകള്‍ പ്രചരിപ്പിക്കുന്നതിനോടൊപ്പം കോണ്‍ഗ്രസിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാകും പ്രചാരണം.

കോണ്‍ഗ്രസിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് എത്തുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജനവിധി തേടുന്നത് അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നത്. ഇവിടെ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് സര്‍വ്വെ ഫലങ്ങള്‍. അഞ്ചില്‍ മൂന്നെണ്ണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരിക്കുന്നത്. മിസോറാമില്‍ കോണ്‍ഗ്രസാണ്. തെലങ്കാനയില്‍ ടിആര്‍എസും. സഖ്യസാധ്യതകള്‍ ഉറപ്പിച്ചു കോണ്‍ഗ്രസ് സഖ്യസാധ്യതകള്‍ ഉറപ്പിച്ചിട്ടുണ്ട്. മായാവതി നേതൃത്വം നല്‍കുന്ന ബിഎസ്പി പക്ഷേ, ഉടക്കിട്ടു നില്‍ക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും അവര്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നില്ല. ഇത് പ്രതിപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകളില്‍ ഭിന്നതയുണ്ടാക്കും. ബിജെപിക്ക് അനുകൂലമായ സാഹചര്യമാകും ഇതിന്റെ ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആറ് പാര്‍ട്ടികള്‍ കൂടെ നില്‍ക്കും എങ്കിലും കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളെ ചേര്‍ത്ത് ജനവിധി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ ആറ് പാര്‍ട്ടികള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിലുണ്ട്. എന്നാല്‍ ഇടതുപക്ഷം അകന്നു നില്‍ക്കുന്നു. കോണ്‍ഗ്രസ് മൃദുഹിന്ദുത്വത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.

Top