
കൊച്ചി:ഘടക കക്ഷികൾ കെ സുധാകരനും സതീശനും എതിരെ നീഗുന്നത് യുഡിഎഫിൽ പുതിയ വെല്ലുവിളി ഉയർന്നിരിക്കയാണ് .ലീഗ് അടക്കമുള്ളവരുടെ പിന്തുണ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും ആണെന്നുള്ളത് കെപിസിസി പ്രസിഡന്റ് സുധാകരനും പ്രതിപക്ഷ നേതാവ് വിടി സതീശനും പുതിയ വെല്ലുവിളി ഉയർത്തിയിരിക്കയാണ് .കേരളത്തിലെ കോൺഗ്രസിലെ പടലപ്പിണക്കം രൂക്ഷമാകുകയാണ് .മുതിർന്ന നേതാക്കൾ ഇപ്പോഴും സുധാകരനും വി.ഡി സതീശനും എതിരെ തന്നെയാണ് .
സംസ്ഥാനത്തെ പാർട്ടിയിലെ പ്രശ്നങ്ങൾ ഹൈക്കമാന്റിനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്താനും ഒപ്പം സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉറുമാണ് ചാണ്ടിയും ചന്നിത്തലയും അടക്കം ഗ്രൂപ്പ് നേതാക്കൾ മുന്നോട്ട് വെച്ചതോടെ കെപിസിസി നേതൃത്വം വെട്ടിലായിരിക്കയാണ് . പുതിയ നേതൃത്വത്തെ വെല്ലുവിളിച്ച് അടിത്തട്ടിൽ ഉൾപ്പെടെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നടപടികളിലേക്കും ഗ്രൂപ്പ് നേതൃത്വം കടന്നിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ സംഘടന തിരഞ്ഞെടുപ്പ് നടന്നാൽ പുതിയ നേതൃത്വത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് മാത്രമല്ല ചെന്നിത്തലയുടേയും ഉമ്മൻചാണ്ടിയുടേയും കൈകളിലേക്ക് വീണ്ടും പാര്‌ട്ടിയുടെ കടിഞ്ഞാൺ എത്തും. ഇത് ഒഴിവാക്കുകയാണ് പ്രഥമ ലക്ഷ്യം. അതോടൊപ്പം തന്നെ മുതിർന്ന നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള സഖ്യകക്ഷികളുടെ നിലപാടും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.പുതിയ നേതൃത്വത്തിന്റെ ചില നിലപാടുകളിൽ ആർഎസ്പിക്കും മുസ്ലീം ലീഗിനും അതൃപ്തിയുണ്ട്. മുന്നണിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് തിങ്കളാഴ്ച നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് ആർഎസ്പി വ്യക്തമാക്കി കഴിഞ്ഞു. നാളെ ആർഎസ്പിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഇതിന് ശേഷം അവർ അന്തിമ നിലപാട് പ്രഖ്യാപിക്കും.
അതിനിടെ യുഡിഎഫ് യോഗത്തിൽ പുതിയ നേതൃത്വത്തിനെതിരെ സഖ്യകക്ഷികൾ പരസ്യ ആക്ഷേപം ഉയർത്തിയാൽ അത് പുതിയ നേതൃത്വത്തിന് ക്ഷീണമാകും. ഇതോടെയാണ് പൊട്ടിത്തെറികൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാനുള്ള നടപടികൾ കെപിസിസി നേതൃത്വം ആരംഭിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇരുവരേയും ഫോണിൽ നേരിട്ട് വിളിച്ചു. സെപ്റ്റംബര്‍ ആറിന് ചേരുന്ന യുഡിഎഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കെപിസിസി , ഡിസിസി ഭാരവാഹി നിയമനങ്ങളിൽ ഇരുവരുമായും കൂടുതൽ ചർച്ച നടത്താനുള്ള സന്നദ്ധതയും കോൺഗ്രസ് നേതൃത്വം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്തിയതിന് സമാനമായി തന്നെ ഗ്രൂപ്പ് നിയമനങ്ങൾ നടത്തില്ലെന്ന വ്യക്തമായ സന്ദേശവും കെപിസിസി നേതൃത്വം ആവർത്തിക്കുന്നുണ്ട്. അതേസമയം കെപിസിസി നേതൃത്വത്തിന്റെ സമവായ നീക്കങ്ങൾ തള്ളി രമേശ് ചെന്നിത്തല രംഗത്തെത്തി. മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയോട് വിശദമായ ചർച്ച നടത്താൻ പുതിയ നേതൃത്വം തയ്യാറാകണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. താനും ഉമ്മൻചാണ്ടിയും ചേർന്നാണ് കോൺഗ്രസിനെ തിരിച്ചുകൊണ്ടുവന്നത്. തങ്ങൾ ആരോടും ദാഷ്ട്യം കാണിച്ചിട്ടില്ല. എല്ലാവരേയും ഒന്ന് കൊണ്ടുപോകുകയാണ് ചെയ്തത്. പാർട്ടിയിൽ വിമർശനങ്ങൾ ഉയർത്തുന്നവരെ പുറത്താക്കുകയാണെങ്കിൽ ഇന്ന് ആരും പാർട്ടിയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. തന്നെ മുതിർന്ന നേതാവെന്ന് വിശേഷിപ്പിക്കുന്നതിനേയും ചെന്നിത്തല പരിഹസിച്ചു.
തനിക്ക് 64 വയസ് മാത്രമേ പ്രായമുള്ളൂവെന്നായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. അതേസമയം മുതിർന്ന നേതാക്കളുടെ ഈ പ്രതിഷേധങ്ങളൊന്നും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് ഹൈക്കമാന്റ് എന്നാണ് സൂചന.സുധാകരന് പൂർണ സ്വാതന്ത്രം ഉണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവര് പറഞ്ഞത്. എന്നാൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയേടും രമേശ് ചെന്നിത്തലയുടേയും അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ മുതിർന്ന നേതാക്കളുടെ പിന്തുണ ഇല്ലാതെ കെപിസിസി പുന;സംഘടന പൂർത്തിയാക്കുകയെന്നത് കെപിസിസി നേതൃത്വത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും.
ഡിസിസി അധ്യക്ഷ പട്ടികയെ ചൊല്ലി പാർട്ടിയിൽ ഉയർന്ന പൊട്ടിത്തെറിയ്ക്ക് പിന്നാലെ മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി കെപിസിസി നേതൃത്വം. തിങ്കളാഴ്ച യുഡിഎഫ് യോഗം നടക്കാനിരിക്കെയാണ് നേതൃത്വത്തിന്റെ നടപടി. കോൺഗ്രസിലെ തർക്കങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്. മാത്രമല്ല ലീഗ് ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണ മുതിർന്ന നേതാക്കൾക്കാണെന്നും പുതിയ നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.