ബിജെപിയും സിപിഎമ്മും ജനങ്ങൾക്കിടയിൽ ! ജനങ്ങളിൽ നിന്നകന്ന് കോൺഗ്രസ് !സിപിഐഎം മോഡല്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്ന് ആവശ്യം .കെപിസിസി മെല്ലപ്പോക്കിൽ ആണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു .അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സിപിഐഎം മോഡല്‍ ഭവനസന്ദര്‍ശനത്തിന് കോണ്‍ഗ്രസും ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.
മുതിര്‍ന്ന നേതാക്കള്‍ അടക്കം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും പരിപാടിയുടെ ഭാഗമാകണമെന്നാണ് നിര്‍ദേശം. ഫെബ്രുവരി ഒന്നു മുതല്‍ 20 വരെയാണ് ഗൃഹസന്ദര്‍ശന പരിപാടി നടക്കുക. പ്രവര്‍ത്തകര്‍ വീടുകളിലെത്തി വോട്ടര്‍മാരുമായി സംസാരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്യണമെന്നും ഇതിന് വിനയപൂര്‍വ്വം മറുപടി നല്‍കണമെന്നും കെപിസിസി നിര്‍ദേശമുണ്ട്.
സിപിഐഎമ്മിന് പിന്നാലെ ബിജെപിയും ഗൃഹസന്ദര്‍ശന പരിപാടിയുമായി രംഗത്തെത്തിയിരുന്നു. മറ്റുപാര്‍ട്ടികള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്ക് പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.