കോട്ടയം: മുൻ യൂത്ത് കോൺഗ്രസ് നേതാവും സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റുമായ ജെജി പാലക്കലോടിയെ കോട്ടയം ജില്ലയിലെ ഏതെങ്കിലും നിയമസഭാ സീറ്റിൽ മത്സരിപ്പിക്കുന്നതിനു നടക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസമാണ് വിവിധ പ്രവാസി സംഘടനകളുടെ പേരിൽ സോഷ്യൽ മീഡിയയിൽ ജെജി പാലക്കലോടിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉയർന്നത്.
എന്നാൽ, ഈരയിൽക്കടവിൽ പ്രവർത്തിക്കുന്ന ആൻസ് കൗൺവൻഷൻ സെന്ററിനെതിരെ വ്യാജ പ്രചാരണം നടത്തുകയും പ്രവാസിമലയാളികളെ ദ്രോഹിക്കുകയും ചെയ്ത ജെജി പാലക്കലോടിയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഇപ്പോൾ ഉയർന്നിരിക്കുന്നത് പ്രവാസികളെ അപമാനിക്കലാണ് എന്നതാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
ഇത് കൂടാതെ കോട്ടയം നഗരത്തിൽ ലക്ഷങ്ങൾ മുടക്കി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടി ലോഡ്ജ് കെട്ടിടം ലേലത്തിൽ പിടിച്ചതും ഇയാളാണ്. ജീവിതത്തിൽ ഇന്നുവരെ യാതൊരു ജോലിയും ചെയ്യാതെ, രാഷ്ട്രീയം ഉപജീവനമാർഗമാക്കി മാറ്റി ലക്ഷങ്ങളാണ് സമ്പാദിച്ചിരിക്കുന്നത്. ഇത് അടക്കമുള്ളകാര്യങ്ങൾ വിവാദമായി മാറിയിട്ടുണ്ട്.
കോട്ടയത്ത് പ്രവാസി മലയാളി നടത്തിയ സ്ഥാപനത്തിനെതിരെ ഇദ്ദേഹം നിരന്തരം വ്യാജ പരാതിയും നൽകിയിരുന്നു. ഇത്തരത്തിൽ വ്യാജ പരാതികളിലൂടെ പ്രവാസി മലയാളിയായ വ്യവസായിയെ ദ്രോഹിക്കുന്ന ജെജി പാലക്കലോടിയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെടുന്നത് പ്രവാസികളെ അപമാനിക്കുന്നതിനു തുല്യമാകുമെന്നു വേൾഡ് മലയാളി കൗൺസിൽ ആരോപിച്ചു.
യാതൊരു കാരണവശാലും ജെജി പാലക്കലോടിക്കു സീറ്റ് നൽകരുതെന്നും വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൺ, യൂറോപ്പ് , ആഫ്രിക്ക, മിഡിൽ, ഈസ്റ്റ്, അമേരിക്ക, ഫാർ ഈസ്റ്റ് റീജിയണുകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജെജി പാലക്കലോടിയ്ക്ക് സീറ്റ് അനുവദിക്കുന്നത് പ്രവാസികളോടുള്ള വെല്ലുവിളി ആകുമെന്നും, ഇദ്ദേഹത്തിന് സീറ്റ് അനുവദിക്കരുതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരോട് അഭ്യർത്ഥിക്കാൻ ഈ ആറു റീജിയണുകളും ചേർന്നു ഗ്ലോബൽ നേതാക്കളോട് ആവശ്യപ്പെട്ടു.