പുരുഷന്മാരെ വശീകരിച്ച് ലൈഗീക അടിമയാക്കാന്‍ സ്ത്രീകളുടെ ഓണ്‍ലൈന്‍ ഗ്രൂപ്പ്; വിദേശികളടക്കം ആയിരക്കണക്കിന് അംഗങ്ങള്‍; ഗ്രൂപ്പില്‍ കടന്ന് കൂടുക ദുഷ്‌ക്കരം

കൊച്ചി: സ്ത്രീലമ്പടന്മാരായ പുരുഷന്മാരെ വശീകരിച്ച് ലൈംഗീക അടിമയാക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളുടെ രഹസ്യ ഗ്രൂപ്പ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ പത്രത്തിന്റെ വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. സൈബര്‍ ലോകത്ത് കണ്ടെത്താന്‍ പ്രയാസമുള്ള ടെലിഗ്രാം ആപ്പ് ഉപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ട്.

ടെലിഗ്രാമിലൂടെയാണ് കേരളത്തില്‍ അടക്കം ഈ ഗ്രൂപ്പ് വേരുറപ്പിച്ചതും വ്യാപിക്കാന്‍ തുടങ്ങിയതും. ഇറോട്ടിക്ക ഫോര്‍ വുമന്‍ എന്ന പേരിലാണ് വശീകരണതന്ത്രങ്ങള്‍ പങ്കുവയ്ക്കുന്ന ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. മലയാളി വനിതകള്‍ അടക്കം 3100 അംഗങ്ങളുണ്ട്. പുരുഷന്മാരെ എങ്ങനെ അടിമകളാക്കി വരച്ചവരയില്‍ നിറുത്താമെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. പ്രവര്‍ത്തന രഹസ്യങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ അതീവജാഗ്രതയാണ് പുലര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൈബര്‍ രംഗത്തെ പല അഭ്യാസങ്ങളും അറിയാവുന്ന ചിലര്‍ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താന്‍ ഗൂഢമായി ശ്രമിച്ചിരുന്നു.പക്ഷേ, എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അഭിമുഖം അടക്കം പല കടമ്പകളും കടന്നുവേണം അകത്തുകടക്കാന്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ചവര്‍ പുരുഷന്മാരായതിനാല്‍ കടമ്പകളില്‍ ഒന്നില്‍ തട്ടി വീണുപോയി. രോഷാകുലരായ സ്ത്രീകള്‍ക്ക് മാത്രം കൃത്യമായി ഉത്തരം നല്‍കാന്‍ കഴിയുന്ന ചോദ്യങ്ങളുണ്ടാവും. ഈ ചോദ്യങ്ങളുടെ കടമ്പ എങ്ങനെയെങ്കിലും മറികടന്നാല്‍ തന്നെ നഗ്‌നമേനിയുടെ സെല്‍ഫി അയയ്ക്കാനുള്ള നിര്‍ദ്ദേശത്തിന് മുന്നില്‍ പതറിപ്പോകും. അതോടെ പ്രവേശനകവാടം അടയും.
അകത്ത് കടന്നവരിലാകട്ടെ, സമൂഹത്തിലെ ചില പ്രമുഖ വനിതകള്‍ വരെയുണ്ടെന്നാണ് അനുമാനം. ശരാശരിക്കാരായ ടെക്കികള്‍ക്ക് പോലും കഴിയില്ല, പ്രവേശന കവാടത്തില്‍ ഇത്രയും സാമര്‍ത്ഥ്യത്തോടെ ജാഗ്രത പുലര്‍ത്താന്‍. കേരളത്തിന് പുറത്ത് എവിടെയോ ആണ് ഗ്രൂപ്പിന്റെ ആസ്ഥാനം. പുരുഷന്മാരെ പീഡിപ്പിച്ച് ആനന്ദിക്കുന്ന വിദേശ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം.

ഇന്‍വൈറ്റി ഒണ്‍ലി (ക്ഷണിക്കപ്പെട്ടാല്‍ അംഗത്വം) എന്ന സിദ്ധാന്തം പാലിക്കും പോലെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. സ്ത്രീകള്‍ക്ക് മാത്രമേ അംഗത്വം നല്‍കൂ. മറ്റുള്ള അഡള്‍ട്ട് ഗ്രൂപ്പുകളില്‍ ആക്ടീവായ സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാകും ഗ്രൂപ്പില്‍ ചേരാനുള്ള സന്ദേശം അയയ്ക്കുക. താത്പര്യമുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും വിധം പ്രോഗ്രാം ചെയ്തിട്ടുള്ള ടെലിഗ്രാം ബോട്ടില്‍ നിന്ന് നിര്‍ദേശങ്ങളും ചോദ്യങ്ങളും ലഭിക്കും. പുരുഷന്മാരെ എങ്ങനെയൊക്കെ ഉപയോഗിക്കാന്‍ കഴിയുമെന്ന രീതിയിലാണ് ചോദ്യാവലി. കൃത്യമായി മറുപടി നല്‍കിയാല്‍ വിവിധ പോസിലെ നഗ്‌നചിത്രങ്ങളും വോയ്‌സ് മെസേജും അയയ്ക്കാനുള്ള നിര്‍ദേശം ലഭിക്കും. സ്ത്രീയാണെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ നേരിട്ടുവിളിച്ചുള്ള വേരിഫിക്കേഷന്‍. അപ്രതീക്ഷിതമായിട്ടായിരിക്കും ഫോണ്‍ കോളുകള്‍. സ്ത്രീയാണെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് ഇവ.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നതിന് ഉപയോഗിക്കുവെന്ന് കണ്ടെത്തി ഐഫോണ്‍ ഈയിടെ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലിഗ്രാം ആപ്പിനെ ഒഴിവാക്കിയിരുന്നു. മറ്റുരാജ്യങ്ങളുടെ സോഫ്റ്റ് ഫോണ്‍ നമ്പറുകളും വ്യാജ ഇ-മെയില്‍ ഐഡികളും ഉപയോഗിച്ചാണ് ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അക്കൗണ്ട് നിര്‍മ്മിക്കുക. തുടര്‍ന്നുള്ള കാര്യങ്ങള്‍ പുറംരാജ്യങ്ങളിലെ പ്രോക്‌സി സെര്‍വറുകള്‍ ഉപയോഗിച്ച് ചെയ്യുന്നതിനാല്‍ ഈ ഗ്രൂപ്പുകളുടെ അഡ്മിന്‍ /ക്രിയേറ്റര്‍മാരെ കണ്ടെത്തുക ദുഷ്‌കരമാണ്.

Top